Photo: Youtube/futuretimelinedotnet
ടോക്യോ: ഫാക്ടറികളിലെ ജോലികള്‍ ചെയ്യുന്നതിനും റസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുമെല്ലാം ജപ്പാനില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ വാഴപ്പഴത്തിന്റെ തൊലി അതിനകത്തുള്ള പഴം ഉടയാതെ തന്നെ വൃത്തിയായി പൊളിച്ചെടുക്കാന്‍ കഴിവുള്ള ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍.
ഇതിലെന്ത് കൗതുകം എന്ന് ചിന്തിക്കുന്നുണ്ടാവാം. വളരെ സൂക്ഷ്മത ആവശ്യമായ ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് പഴം ഉടയാതെ അതിന്റെ തൊലി വൃത്തിയായി നീക്കം ചെയ്യാന്‍ കഴിവുള്ള റോബോട്ട്.
ടോക്യോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് രണ്ട് കൈകളുള്ള ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. ഇവര്‍ പുറത്തുവിട്ട വീഡിയോയില്‍ റോബോട്ട് രണ്ട് കൈകളും ഉപയോഗിച്ച് പഴം എടുക്കുന്നതും തൊലികളയുന്നതും കാണാം. മൂന്ന് മിനിറ്റെടുത്താണ് റോബോട്ട് തന്റെ ജോലി പൂര്‍ത്തിയാക്കിയത്.
'ഡീപ്പ് ഇമിറ്റേഷന്‍ ലേണിങ് 'എന്ന് വിളിക്കുന്ന പ്രക്രിയയിലൂടെയാണ് ഗവേഷകരായ ഹീചിയോള്‍ കിം, യോഷിയുകി ഒഹ്‌മുറ, യാസുകോ കുനിയോഷി എന്നിവര്‍ റോബോട്ടിനെ പരിശീലിപ്പിച്ചത്. പഴം തൊലികളയുന്ന പ്രക്രിയ അനുകരിക്കാന്‍ റോബോട്ടിനെ പഠിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റ ശേഖരിക്കാന്‍ നിരവധി തവണയാണ് ഇവര്‍ പഴം തൊലി നീക്കം ചെയ്യുന്നത് കാണിച്ചുകൊടുത്തത്.
13 മണികൂറിലേറെ സമയമെടുത്തുള്ള പരിശീലനത്തിനൊടുവിലാണ് പരീക്ഷണം വിജയത്തോടടുത്തത്. ഇപ്പോഴും ഈ പരീക്ഷണം തുടരുകയാണ്.
ഈ പരിശീലന പ്രക്രിയയിലൂടെ മനുഷ്യന്‍ ലളിതമായി ചെയ്തുവരുന്ന വ്യത്യസ്തങ്ങളായ ചില ജോലികള്‍ക്കായി റോബോട്ടിനെ പരിശീലിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഗവേഷനായ യാസുകോ കുനിയോഷി പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ ശാലകളിലെ ജോലികള്‍ ചെയ്യാന്‍ പരിശീലനം ലഭിച്ച റോബോട്ടുകള്‍ക്ക് സാധിക്കുമെന്നും അതുവഴി ജപ്പാനിലെ തൊഴിലാളി ക്ഷാമം മൂലമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: robotics, banana peeling robot, japan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..