ലൂണാർ ഗേറ്റ് വേ ഔട്ട്പോസ്റ്റ് | Photo: NASA
വാഷിങ്ടണ്‍: നാസയുടെ ആരംഭിക്കാനിരിക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തില്‍ ജാപ്പനീസ് ബഹിരാകാശ സഞ്ചാരിയേയും ഉള്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ടോക്യോയില്‍ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ചാന്ദ്ര ദൗത്യത്തിലെ സഹകരണം പ്രഖ്യാപിച്ചത്.
ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനെ പോലെ ചന്ദ്രനെ ചുറ്റുന്ന ലൂണാര്‍ ഗേറ്റ് വേ ഔട്ട് പോസ്റ്റിലേക്ക് ഒരു ജാപ്പനീസ് സഞ്ചാരിയെ എത്തിക്കുന്നതിനും ഭാവിയില്‍ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ഒരു ജാപ്പനീസ് സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
പുതിയ വെല്ലുവിളികളെ നേരിടാന്‍ കൈകോര്‍ക്കുന്നതിലൂടെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജപ്പാനും യു.എസും തമ്മിലുള്ള സഖ്യം കൂടുതല്‍ ശക്താവുകയും ആഴമേറുകയും ശേഷിയുള്ളതാവുകയും ചെയ്തിട്ടുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
ഈ സഹകരണത്തിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് പഠിക്കുന്നതിനാവശ്യമായ എര്‍ത്ത് സയന്‍സ് ഡാറ്റ ഇരു രാജ്യങ്ങളും തമ്മില്‍ പങ്കുവെക്കുന്നത് തുടരും.
Content Highlights: Japanese astronaut will land on Moon with NASA's Artemis mission: Biden
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..