2030 ന് മുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ പദ്ധതിയിട്ട് ജപ്പാന്‍


യുസാകു മീസാവ ബഹിരാകാശ നിലയത്തില്‍ 12 ദിവസം ചെലവഴിച്ച് മടങ്ങിയെത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ജപ്പാന്റെ പുതിയ പ്രഖ്യാപനം.

ജാപ്പനീസ് വ്യവസായി യുസാകു മീസാവ ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ എത്തിയപ്പോൾ | Photo: Twitter|Rocosmos

2020കളുടെ അവസാനത്തോടെ സ്വന്തം പൗരനെ ചന്ദ്രനിലിറക്കാനുള്ള പദ്ധതിയുമായി ജപ്പാന്‍. മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള അമേരിക്കയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ജപ്പാന്‍ കാരനെ കൂടി ഉള്‍പ്പെടുത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

2024 ല്‍ ചൊവ്വാ പര്യവേക്ഷണ പേടകം വിക്ഷേപിക്കാനും ബഹിരാകാശത്ത് സോളാര്‍ വൈദ്യുതി നിര്‍മിക്കാനുള്ള വഴികള്‍ കണ്ടെത്താനും ജപ്പാന്‍ ലക്ഷ്യമിടുന്നു.



ജപ്പാന്റെ അയല്‍രാജ്യമായ ചൈനയും 2030-ഓടെ മനുഷ്യരെ ചന്ദ്രനില്‍ അയക്കാനുള്ള ലക്ഷ്യത്തിന് പിറകെയാണ്. മേയിലാണ് ചൊവ്വയില്‍ റോവര്‍ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന മാറിയത്. രണ്ട് വര്‍ഷം മുമ്പാണ് ചൈന ചൊവ്വയില്‍ ആദ്യമായി പേടകം ഇറക്കിയത്.

ജാപ്പനീസ് വ്യവസായിയും കോടീശ്വരനുമായ യുസാകു മീസാവ ബഹിരാകാശ നിലയത്തില്‍ 12 ദിവസം ചെലവഴിച്ച് മടങ്ങിയെത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ജപ്പാന്റെ പുതിയ പ്രഖ്യാപനം. ഒരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷം ബഹിരാകാശനിലയത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ സ്വകാര്യവ്യക്തിയാണ് ഇദ്ദേഹം.

മുമ്പ് അപ്പോളോ പദ്ധതിയ്ക്ക് ശേഷം നാസ ആസൂത്രണം ചെയ്യുന്ന ചാന്ദ്ര ദൗത്യമാണ് ആര്‍ട്ടെമിസ്. മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കുക എന്നതുള്‍പ്പടെയുള്ള ലക്ഷ്യങ്ങളാണ് ഈ പദ്ധതിയ്ക്ക് പിറകിലുള്ളത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തത്തിനും അമേരിക്ക ശ്രമിക്കുന്നുണ്ട്.

Content Highlights: Japan aims to put Japanese person on the moon by late 2020s

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented