ഹബ്ബിളിന്റെ പിന്‍ഗാമി 'ജെയിംസ് വെബ്ബ് ദൂരദര്‍ശിനി' ക്രിസ്തുമസ് രാത്രിയിൽ വിക്ഷേപിക്കും


ഹബ്ബിള്‍ ദൂരദര്‍ശിനിയുടെ 2.4 മീറ്റര്‍ വ്യാസമുള്ള മിററിനേക്കാള്‍ വലിയ 6.5 മീറ്റര്‍ വ്യാസമുള്ള സ്വര്‍ണത്തില്‍ നിര്‍മിതമായ ജെയിംസ് വെബ് ദൂരദര്‍ശിനിയിലുള്ളത്.

Photo: Gettyimages

നാസയും, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ESA) കനേഡിയന്‍ സ്‌പേസ് എജന്‍സിയും സംയുക്തമായി വികസിപ്പിച്ച ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി (JWST) ക്രിസ്തുമസ് രാത്രിയില്‍ വിക്ഷേപിക്കും. പ്രപഞ്ചത്തില്‍ രൂപംകൊണ്ട ആദ്യകാല ഗാലക്‌സികളെ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും നമ്മുടെ ക്ഷീരപഥം പോലെയുള്ള ഗാലക്‌സികള്‍ എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കുന്നതിനും ജ്യോതിശാസ്ത്രജ്ഞരെ ജെയിംസ് വെബ് ദൂരദര്‍ശിനി സഹായിക്കും.

ഹബ്ബിള്‍ ദൂരദര്‍ശിനിയുടെ 2.4 മീറ്റര്‍ വ്യാസമുള്ള മിററിനേക്കാള്‍ വലിയ 6.5 മീറ്റര്‍ വ്യാസമുള്ള സ്വര്‍ണത്തില്‍ നിര്‍മിതമായ ജെയിംസ് വെബ് ദൂരദര്‍ശിനിയിലുള്ളത്. വലിയ മിററും, ഇന്‍ഫ്രാറെഡ് നിരീക്ഷണ കഴിവുകളും ജെയിംസ് വെബ് ദൂരദര്‍ശിനിയെ കൂടുതല്‍ മികച്ചതാക്കും. നക്ഷത്രങ്ങളുടെയും ജീവ സാധ്യതയുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റേയും കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണത്തിന് ജെഡബ്ല്യൂഎസ്ടിയ്ക്ക് സാധിക്കും.



പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് വര്‍ഷങ്ങള്‍ നീണ്ട പ്രയാണം

ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് ഇപ്പോള്‍ വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്നത്. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് 2007 ല്‍ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. 50 കോടി ഡോളറായിരുന്നു അന്ന് ഈ പദ്ധതിയ്ക്ക് ബജറ്റ് കണ്ടിരുന്നത്. പിന്നീട് പലവിധ കാരണങ്ങളാല്‍ ഇത് വൈകുകയായിരുന്നു. ഇപ്പോള്‍ 2021 ഡിസംബറില്‍ വിക്ഷേപിക്കാനൊരുങ്ങുമ്പോള്‍ പദ്ധതിയുടെ ചിലവ് 10,000 കോടി ഡോളറാണ് കണക്കാക്കുന്നത്. 2005 ല്‍ ഡിസൈന്‍ അടിമുടി മാറ്റിയത് ഉള്‍പ്പടെയുള്ള സാങ്കേതിക വെല്ലുവിളികളും നേരിട്ടു.

Hubble Telescope
ഹബ്ബിൾ ദൂരദർശിനി | Photo: Gettyimages

വിക്ഷേപണം, വിന്യാസം, പ്രവര്‍ത്തനം

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയൻ 5 റോക്കറ്റിലായിരിക്കും ദൂരദര്‍ശിനിയുടെ വിക്ഷേപണം. ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയില്‍ നിന്നാവും വിക്ഷേപണം. വിക്ഷേപണം പൂര്‍ത്തിയായാലും ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിനെ നിശ്ചയിച്ച സ്ഥാനത്ത് എത്തിക്കാന്‍ സങ്കീര്‍ണമായ ഘട്ടങ്ങള്‍ മറികടക്കേണ്ടതായുണ്ട്. ഭൂമിയെ വലം വെച്ചിരുന്ന ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയില്‍ നിന്നും 15 ലക്ഷം അകലെ സെക്കന്റ് ലാഗ്‌റേഞ്ച് പോയിന്റിനടുത്ത് (എല്‍2) സൂര്യനെ ചുറ്റും വിധമാണ് ജെയിംസ് ദൂരദര്‍ശിനിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഹബ്ബിള്‍ ദൂരദര്‍ശിനിയെ പോലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ജെയിംസ് ടെലിസ്‌കോപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കില്ല.

വിക്ഷേപിച്ച് 30 മിനിറ്റിന് ശേഷം ജെയിംസ് ടെലിസ്‌കോപ്പ് ആരിയൻ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് സോളാര്‍ പാനലുകള്‍ നിവര്‍ത്തും. ഇതുവഴി ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ലാഗ്‌റേഞ്ച് പോയിന്റിലേക്കുള്ള ദൈര്‍ഘ്യമേറിയ സഞ്ചാരം. സോളാര്‍ പാനലുകള്‍ തുടക്കത്തില്‍ പൂര്‍ണമായി നിവര്‍ത്തില്ല. ശേഷം ഒരാഴ്ച കഴിഞ്ഞാണ് പാനലുകള്‍ പൂര്‍ണമായി നിവര്‍ത്തുക. ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദൂരദര്‍ശിനിയുടെ 6.5 മീറ്റര്‍ വ്യാസമുള്ള മിറര്‍ തുറക്കുക.

ശേഷം വിക്ഷേപണത്തിന് 30 ദിവസങ്ങള്‍ക്ക് ശേഷം ദൂരദര്‍ശിനി ലാഗ്‌റേഞ്ച് പോയിന്റിലെത്തുകയും ഭ്രമണപഥത്തില്‍ നിലയുറപ്പിക്കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിന് ശേഷമാണ് ശാസ്ത്രീയ പഠനങ്ങള്‍ക്കും പരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍ ഓണ്‍ ചെയ്യുക. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടക്കുക.

നക്ഷത്രങ്ങളുടെയും ബ്ലാക്ക് ഹോളുകളുടേയും ഉത്ഭവം, ഗ്രഹങ്ങളിലെ ജീവസാന്നിധ്യം, ഗാലക്‌സികള്‍ ഉള്‍പ്പടെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാവും ജെയിംസ് വെബ്ബ് ടെലസ്‌കോപ്പിന്റെ ദൗത്യം.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented