ഡിസംബര്‍ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ചന്ദ്രനെ മറികടന്ന് ലക്ഷ്യ സ്ഥാനമായ സെക്കന്‍ഡ് ലാഗ്‌റേഞ്ച് പോയിന്റിലേക്ക് നീങ്ങുന്നു. ഭൂമിയില്‍നിന്ന് ഏകദേശം 10 ലക്ഷം മൈല്‍ അകലെയാണ് ഈ ദൂരദര്‍ശിനിയുടെ സ്ഥാനം. 

ഡിസംബര്‍ 28-ന് ഇന്ത്യന്‍ സമയം ഏകദേശം രാവിലെ 11.51-നാണ് സണ്‍ഷീല്‍ഡ് പാനല്‍ വിന്യസിക്കുന്നത് ആരംഭിച്ചത്. ഡിസംബര്‍ 29-ന്‌ ഏകദേശം ഇന്ത്യന്‍ സമയം 5.57 ആയപ്പോഴേക്കും ഇത് പൂര്‍ത്തിയാക്കി. അഞ്ച് പാളികളായി ക്രമീകരിച്ചിട്ടുള്ള സണ്‍ ഷീല്‍ഡുകളാണ് ജെയിംസ് വെബ് ദൂര്‍ശിനിയുടേത്. 

ഇതിനൊപ്പം താപനില നിരീക്ഷിക്കല്‍, പ്രധാന ഭാഗങ്ങളെ ചൂടാക്കി നിര്‍ത്താനുള്ള ഹീറ്ററുകള്‍ ഓണ്‍ ചെയ്യല്‍, ഇലക്ട്രോണിക് സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍ തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാനുണ്ട്. 

ജെയിംസ് വെബ് ടെലസ്‌കോപ്പ് വിന്യസിക്കുന്നതിന്റെ സുപ്രധാനമായ ഘട്ടമാണ് സോളാര്‍ പാനലുകള്‍ വിന്യസിക്കല്‍. ഇത് ജനുവരി രണ്ട് വരെ നീണ്ടുല്‍ക്കും. 

ജനുവരി ഒന്നിന് കാപ്ടണ്‍ എന്ന വസ്തുകൊണ്ട് നിര്‍മിച്ച സണ്‍ഷീല്‍ഡുകള്‍ നിവര്‍ത്തുന്ന ജോലി ആരംഭിക്കും. ദൂരദര്‍ശിനിയുടെ താപനില ക്രമീകരിച്ച് -223 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിലനിര്‍ത്തുന്നതിന് സണ്‍ഷീല്‍ഡ് സഹായിക്കും. 

Content Highlights: James Webb Space Telescope passed Moon, deploys sunshield pallet