ട്വിറ്റര്‍ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് ജാക്ക് ഡോര്‍സി


4400 കോടി ഡോളറിന്റെ ഇടപാടില്‍ നിന്ന് പിന്‍മാറിയ ഇലോണ്‍ മസ്‌കുമായി നടക്കുന്ന കേസുകളിലാണ് ട്വിറ്റര്‍ ഇപ്പോള്‍

JACK DORSEY | Photo: Gettyimages

ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഒരു കമ്പനിയായി മാറിയതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി.

'എന്റെ ഏറ്റവും വലിയ പ്രശ്‌നവും ഏറ്റവും വലിയ ദുഃഖവും അതൊരു കമ്പനിയായി മാറിയതാണ്'. ഡോര്‍സി ട്വീറ്റ് ചെയ്തു.ട്വിറ്റര്‍ താങ്കള്‍ വിഭാവനം ചെയ്തതില്‍ നിന്ന് വ്യതിചലിച്ചുപോയോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.



ഏത് ഘടനയിലാണ് ട്വിറ്റര്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, അത് 'ഒരു പ്രോട്ടോക്കോള്‍' ആയിരിക്കണമെന്നും ട്വിറ്റര്‍ ഒരു രാജ്യത്തിന്റേയോ ഒരു കമ്പനിയുടെയോ ഉടമസ്ഥതയിലായിരിക്കരുതെന്നും ഡോര്‍സി പറഞ്ഞു.

പ്രോട്ടോക്കോള്‍ ആയിരുന്നുവെങ്കില്‍ ട്വിറ്റര്‍ കേന്ദ്രീകൃത സംവിധാനത്തിന്റെ നിയന്ത്രണത്തിലല്ലാതെ ഒരു ഇമെയിലിനെ പോലെ പ്രവര്‍ത്തിക്കുമായിരുന്നു. വ്യത്യസ്ത ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നു.

4400 കോടി ഡോളറിന്റെ ഇടപാടില്‍ നിന്ന് പിന്‍മാറിയ ഇലോണ്‍ മസ്‌കുമായി നടക്കുന്ന കേസുകളിലാണ് ട്വിറ്റര്‍ ഇപ്പോള്‍. അതിനിടെ ട്വിറ്റര്‍ അധികാരികളെ കബളിപ്പിച്ചുവെന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സുരക്ഷാ മേധാവി തന്നെ രംഗത്ത് വന്നതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ 97.8 കോടി ഡോളറാണ് ജാക്ക് ഡോര്‍സിക്ക് ലഭിക്കുക.


Content Highlights: Jack Dorsey says his biggest regret is Twitter became a company

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented