ഗൂഗിള്‍ മാപ്പില്‍ കുടുങ്ങി; ഇറ്റാലിയന്‍ മാഫിയ തലവന്‍ പോലീസ് പിടിയിലായി


2014 ല്‍ ഗമിനോയ്‌ക്കെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റ പുറത്തിറക്കി. വര്‍ഷങ്ങളായി പോലീസ് ഇയാളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു.

Photograph: Google Maps

റ്റലിയിലെ പോലീസ് തിരയുന്ന ഗുണ്ടാ നേതാവും കൊലപാതകക്കേസ് പ്രതിയുമായ ജിയോചിനോ ഗാമിനോ മാഡ്രിഡിനടുത്തുള്ള ഗാലാപഗര്‍ നഗരത്തില്‍ നിന്ന് പോലീസ് പിടിയിലായി. വര്‍ഷങ്ങളായി വിവാഹം കഴിച്ച് മാനുവല്‍ എന്ന പേരില്‍ പാചക്കാരനായും പഴവും പച്ചക്കറിയും വിറ്റിരുന്ന കട നടത്തിയും ഇവിടെ ജീവിക്കുകയായിരുന്നു ഗമിനോ.

2014 ല്‍ ഗമിനോയ്‌ക്കെതിരെ അറസ്റ്റ് വാറന്റ പുറത്തിറക്കി. വര്‍ഷങ്ങളായി പോലീസ് ഇയാളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഒടുവില്‍ ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂ സംവിധാനമാണ് 61 കാരനായ ഗമിനോയെ കുടുക്കിയത്.

തെരുവുകളുടെ 360 ഡിഗ്രി ദൃശ്യം കാണാനാകുന്ന സേവനമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. ഇതിന് വേണ്ടി പകര്‍ത്തിയ ദൃശ്യത്തില്‍ ഗമിനോ തന്റെ കടയുടെ മുന്നില്‍ നിന്ന് ആരോടോ സംസാരിക്കുന്നതും ഉള്‍പ്പെടുകയായിരുന്നു. ഗമിനോയുടെ ഇടത് കവിളിലെ മുറിപ്പാടാണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്.

ഡിസംബര്‍ 17 നാണ് ഗമിനോ പിടിയാലയത്. എന്നാല്‍ ലാ റിപ്പബ്ലിക്കയില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വരുന്നത് വരെ ഈ വിവരം പുറത്തറിഞ്ഞില്ല.

സ്വദേശമായ സിസിലിയുമായുള്ള എല്ലാവിധ ബന്ധവും വിച്ഛേദിക്കാന്‍ ഗമിനോക്ക് സാധിച്ചിരുന്നു. അറസ്റ്റിന് ശേഷം ഗമിനോയുടെ പ്രധാന സംശയവും ഇത് തന്നെയായിരുന്നുവത്രെ.

പത്ത് വര്‍ഷമായി ബന്ധുക്കളെ പോലും ഞാന്‍ വിളിച്ചിട്ടില്ല. പിന്നെങ്ങനെ നിങ്ങളെന്നെ കണ്ടെത്തി?

1990കളില്‍ സിസിലിയയിലുണ്ടായിരുന്ന മാഫിയാ ശൃംഖലയായ കോസ നോസ്ട്രയുമായി രക്തരൂക്ഷിതമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്ന സിസിലിയിലെ അഗ്രിജെന്റോയിലുള്ള ഒരു മാഫിയ സംഘത്തില്‍ പെട്ടയാളായിരുന്നു ഗമിനോ. ആന്റി-മാഫിയ ജഡ്ജിയായ ദിയോവാനി ഫാല്‍ക്കോണ്‍ നടത്തിയ അന്വേഷണത്തില്‍ 1984 ലാണ് ഗമിനോ ആദ്യം പിടിയിലായത്. 1992 ല്‍ ഫാല്‍ക്കോണിനെ മാഫിയ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തുകയും ചെയ്തു.

Content Highlights: Italian mafia fugitive, Spain, Google Street View sighting

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022

Most Commented