ഐടി നിയമത്തിലെ പുതിയ മാറ്റം; എന്താണ് ഗ്രിവന്‍സ് അപ്പല്ലറ്റ് കമ്മിറ്റികള്‍?


പ്രതീകാത്മക ചിത്രം | Photo: Lionel BONAVENTURE / AFP

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്കെതിരായ പരാതികള്‍ അതാത് കമ്പനികള്‍ തന്നെ പരിഹരിക്കുന്ന രീതിയാണ് ഇതുവരെ പിന്തുടര്‍ന്നുവന്നിരുന്നത്. 2021 ഫെബ്രുവരിയില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കത്തിനോ, മറ്റൊരു ഉപഭോക്താവിനോ എതിരായ പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഈ ഉദ്യോഗസ്ഥനെ അറിയിക്കാം.

എന്നാല്‍ കമ്പനികള്‍ നിയമിക്കുന്ന ഈ പരാതി പരിഹാര ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുന്നതിന് പകരം ഇനിമുതല്‍ ഉപഭോക്താക്കള്‍ ഒരു ഗ്രിവന്‍സ് അപ്പല്ലറ്റ് കമ്മറ്റിയെ സമീപിക്കാം.

അതിന് വേണ്ടി ഒന്നോ അതിലധികമോ ഗ്രിവന്‍സ് അപ്പലറ്റ് കമ്മിറ്റികള്‍ സ്ഥാപിക്കുമെന്നറിയിച്ചുകൊണ്ട് 2021 -ലെ ഐ.ടി. ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഈ ഗ്രിവന്‍സ് അപ്പല്ലറ്റ് കമ്മിറ്റികളില്‍ ഒരു ചെയര്‍പേഴ്‌സണും രണ്ട് സ്ഥിരാംഗങ്ങളും ഉണ്ടാവും. സര്‍ക്കാര്‍ പദവികളിലിരിക്കുന്ന ആരെങ്കിലുമാവും ചെയര്‍മാന്‍. മറ്റ് രണ്ട് പേര്‍ സ്വതന്ത്ര അംഗങ്ങളാവും. ഇവരെ സര്‍ക്കാരാണ് നിയമിക്കുക.

സ്ഥാപനങ്ങളിലെ പരാതി പരിഹാര ഉദ്യോഗസ്ഥനില്‍നിന്ന് നിങ്ങളുടെ പരാതിയിന്മേലുള്ള പ്രതികരണം വന്ന് 30 ദിവസത്തിനുള്ളില്‍ ആ തീരുമാനത്തിനെതിരെ ഗ്രിവാന്‍സ് അപ്പല്ലറ്റ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും. 30 ദിവസത്തിനുള്ളില്‍ ഈ അപ്പീലിന് സമിതി പരിഹാരം കാണണം.

പരാതികള്‍ക്കായി ഗ്രിവന്‍സ് അപ്പല്ലറ്റ് കമ്മിറ്റി പ്രത്യേകം ഒണ്‍ലൈന്‍ സംവിധാനം ഒരുക്കും. ഇതുവഴി പരാതി അറിയിക്കാനും പരാതിയുടെ പുരോഗതി അറിയാനും സാധിക്കും.

ഗ്രിവന്‍സ് അപ്പല്ലറ്റ് കമ്മിറ്റിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളെല്ലാം ബാധ്യസ്ഥരാണ്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്ന രീതികള്‍ (കണ്ടന്റ് മോഡറേഷന്‍) തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ ഈ സമിതിയ്ക്ക് അധികാരമുണ്ടാവും.

ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ പ്രൈവസി പോളിസിയും ഉപഭോക്താക്കളുമായുള്ള കരാര്‍ വ്യവസ്ഥകളും ഇംഗ്ലീഷിലും എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കും.

ഭേദഗതി പ്രസിദ്ധീകരിച്ച വെള്ളിയാഴ്ച മുതല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ സമിതികള്‍ രൂപീകരിക്കും.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന, നഗ്നത, പോണോഗ്രഫി, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ലംഘനങ്ങള്‍, വ്യാജ വിവരങ്ങള്‍, ആള്‍മാറാട്ടം, രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍, മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വരാതിരിക്കാനുള്ള എല്ലാ വഴികളും കമ്പനികള്‍ കൈകൊള്ളണം.

എല്ലാ പൗരന്മാര്‍ക്കും 'തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ' ഇന്റര്‍നെറ്റ് ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്റെ അടുത്ത കാല്‍വെയ്പ്പാണ് ഈ ഭേദഗതിയെന്ന് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights: it rules 2021 amendment new grievance appellate committee

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented