സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ശനിയാഴ്ച വിക്ഷേപിക്കും


കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശനിരീക്ഷണം എന്നിവ ലക്ഷ്യം

പി.എസ്.എൽ.വി.-സി. 54 | photo: isro

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 11.56-നാണ് വിക്ഷേപണം. പി.എസ്.എൽ.വി.-സി. 54 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ് -3-ന് ഒപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. പി.എസ്.എൽ.വി.യുടെ 56-ാമത്തെയും പി.എസ്.എൽ.വി. എക്സ്.എൽ. പതിപ്പിന്റെ 24-ാമത്തെയും ദൗത്യമാണിത്.

സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999 മേയ് 26-നായിരുന്നു. 2009 സെപ്റ്റംബർ ഒമ്പതിന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹത്തിന്റെ കാലാവധി 2014-ൽ അവസാനിച്ചതായിരുന്നുവെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശനിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ്-മൂന്ന് മുഖേന തുടരും.ഭൂട്ടാനുവേണ്ടിയുള്ള ഐ.എൻ.എസ്.2-ബി, ബെംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്‌ട്രോകാസ്റ്റ് (നാല് ഉപഗ്രഹങ്ങൾ), യു.എസിൽനിന്നുള്ള ദൈബോൾട്ട് (രണ്ട്) എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങൾ.

Content Highlights: ISRO to launch Oceansat-3

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented