5400 കിലോ ഭാരം, 36 ഉപഗ്രഹങ്ങൾ: ഇന്ത്യൻ മണ്ണിൽനിന്ന് ഇതാദ്യം; ISRO പുതിയ കുതിപ്പിന്


എൽ.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ സജ്ജമാകുന്നു

ചെന്നൈ: ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ ‘വൺ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആർ.ഒ.യുടെ എൽ.വി.എം.-3 റോക്കറ്റ് 22-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് കുതിച്ചുയരും. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തുന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം രചിക്കപ്പെടും.

ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി.എം.-3) എന്നു പേരുമാറ്റിയ ജി.എസ്.എൽ.വി. റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആർ.ഒ. നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമാണ് അടുത്തയാഴ്ച നടക്കുന്നത്. ഇന്ത്യൻ മണ്ണിൽനിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ആദ്യമാണ്. 10 ടൺവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിക്കാൻ എൽ.വി.എം.-3 റോക്കറ്റിന് ശേഷിയുണ്ട്.



വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് പി. എസ്.എൽ.വി. റോക്കറ്റുകളാണ് ഇതുവരെ ഐ.എസ്.ആർ.ഒ. ഉപയോഗിച്ചിരുന്നത്. ജി.എസ്.എൽ.വി. മാർക്ക് -3യുടെ ഇതിനുമുമ്പത്തെ നാലു വിക്ഷേപണവും ഇന്ത്യയുടെ ദേശീയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു.

1.75 ടൺ ഭാരംവരുന്ന ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനേ പി.എസ്.എൽ.വി.ക്കു കഴിയൂ. ജി.എസ്.എൽ.വി.കൂടി ഉപയോഗപ്പെടുത്തുന്നതോടെ ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതൽ കരുത്തുലഭിക്കും.

ഭൂസ്ഥിര ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിക്കാണ് ഇന്ത്യയിലെ ഭാരതി എന്റർപ്രൈസസിന് പങ്കാളിത്തമുള്ള വൺ വെബ് ഐ.എസ്.ആർ.ഒ. യുടെ സഹായം തേടിയിരിക്കുന്നത്. 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാവുമെന്ന് വൺ വെബ് അറിയിച്ചു. അടുത്തഘട്ടത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങൾകൂടി ഐ.എസ്.ആർ.ഒ. ഭ്രമണപഥത്തിലെത്തിക്കും.

Content Highlights: ISRO to launch 36 satellites of OneWeb

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented