ഗഗന്‍യാന്‍: ബഹിരാകാശ യാത്രക്കാരെ ഇറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയം


Photo: twitter.com/isro

നുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ അഭിമാനപദ്ധതി 'ഗഗന്‍യാനി'ന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ. പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്റഗ്രേറ്റഡ് മെയിന്‍ പാരച്യൂട്ട് എയര്‍ഡ്രോപ് ടെസ്റ്റ് (ഐ.എം. എ.ടി.) പരീക്ഷണം തിരുവനന്തപുരം വി.എസ്.എസ്.സി.യുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടന്നത്.

ബഹിരാകാശ യാത്രക്കാരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചെറുതും വലുതുമായ 10 പാരച്യൂട്ടുകളെ നിശ്ചിത സമയങ്ങളില്‍ വിന്യസിപ്പിച്ച്, ബഹിരാകാശ പേടകത്തെ അപകടമില്ലാതെ നിശ്ചിത സ്ഥലത്തിറക്കാനുള്ള സാങ്കേതികസംവിധാനമാണ് പരീക്ഷിച്ചത്.ഡമ്മിപേടകത്തെ വ്യോമസേനാ വിമാനം ഉയരത്തിലിറക്കിവിട്ടശേഷമായിരുന്നു പരീക്ഷണം. ഗഗന്‍യാന്‍ 2024ല്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Isro tests parachutes that will bring Indian astronauts to Earth from space

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented