പ്രതീകാത്മക ചിത്രം | photo: pti
കൊച്ചി: വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ തിരിച്ചെടുത്ത് പുനരുപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ഐ.എസ്.ആര്.ഒ. പഠിച്ചുവരുകയാണെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറലും അഗ്നി നാല് മിസൈലിന്റെ പ്രോജക്ട് ഡയറക്ടറുമായിരുന്ന ഡോ. ടെസി തോമസ്.
റോക്കറ്റ്, മിസൈല്‍ രംഗങ്ങളില്‍ സ്വയംപര്യാപ്ത നേടുന്നതിന് എല്ലാ മേഖലകളുടെയും ഏകോപനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് കാക്കനാട്ടെ സയന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച ശാസ്ത്ര വട്ടമേശസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ടെസി തോമസ്.

വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്റെ സ്പോട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ഐ.എസ്.ആര്.ഒ. മുന്‍ ചെയര്‍മാനും വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. ജി. മാധവന് നായര്‍ പറഞ്ഞു.
വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് സംഘടിപ്പിച്ച ദേശീയ ശാസ്ത്രാഭിമുഖ പരീക്ഷയില്‍ ഉന്നതവിജയം നേടിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡോ. ടെസി തോമസ് അവാര്‍ഡ് നല്കി ആദരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹെഡ്-നെക്ക് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍, വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഇന്ദിര രാജന്, മാനേജിങ് ഡയറക്ടര്‍ സുചിത്ര ഷൈജിന്ത് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: isro studying reusability of rockets
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..