ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രം ഐഎസ്ആര്‍ഒ ബുധനാഴ്ച പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ടെറൈന്‍ മാപ്പിങ് ക്യാമറ-2 ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ ഒരു ഗര്‍ത്തത്തിന്റെ ചിത്രമാണ് പകര്‍ത്തിയത്.
ടെറൈന്‍ മാപ്പിങ് ക്യാമറ-2 പകര്‍ത്തിയ മൂന്ന് വിധ ചിത്രങ്ങള്‍ ഡിജിറ്റല്‍ എലവേഷന്‍ മോഡലുകളായി പ്രോസസ് ചെയ്തെടുത്തതാണ് ഈ ചിത്രം.
ഉല്ക്കാപതനത്തിലൂടെയുണ്ടായ ഗര്‍ത്തമാണ് ചിത്രത്തിലുള്ളത്. ലാവാ ട്യൂബുകള്‍, ലാവാ ട്യൂബുകള്‍ തകരുമ്പോഴുണ്ടാകുന്ന ചാലുകള്‍, ലാവ തണുക്കുമ്പോഴും സങ്കോചിക്കുമ്പോഴുമുണ്ടാവുന്ന ചുളിവുകള്‍ ഉള്‍പ്പടെ നിരവധി കാഴ്ചകള്‍ ഈ ചിത്രത്തിലുണ്ട്.
ഓര്‍ബിറ്ററും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഓര്‍ബിറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റോവര്‍ ഉപകരണം ചന്ദ്രനില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഇടിച്ചിറങ്ങുകയും ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ചന്ദ്രന് ചുറ്റും വലംവെച്ച് വിവിധ വിവരങ്ങള്‍ ശേഖരിച്ചുവരകിയാണ് ഓര്‍ബിറ്റര്‍.
Content Highlights: ISRO released new 3D image captured by Chandrayaan 2