'ഫർഹ' പോസ്റ്റർ, നെറ്റ്ഫ്ലിക്സ് ലോഗോ | photo: twitter/@Bob_cart124, getty images
നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ഇസ്രായേലുകാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിനെതിരെ നിരവധി ഇസ്രായേലുകാരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ഇസ്രായേൽ രൂപീകരണ കാലത്ത് പലസ്തീന് കുടുംബത്തിന് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ ക്രൂരകൃത്യം പ്രമേയമാക്കിയ 'ഫര്‍ഹ' എന്ന ചിത്രം സംപ്രേക്ഷണം ചെയ്തതാണ് നെറ്റ്ഫ്ളിക്സിനെതിരെയുള്ള ആരോപണത്തിന് കാരണം.
പലസ്തീനിയൻ വംശജയായ ജോര്‍ദാനിയന്‍ സംവിധായിക ഡോറീന് ജെ സല്ലാം ഒരുക്കിയ 'ഫര്‍ഹ' ഡിസംബര്‍ ഒന്നുമുതലാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്. പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ ഒരു പലസ്തീന് കുടുംബത്തെ ഇസ്രായേല്‍ പട്ടാളം കൂട്ടക്കൊല നടത്തുന്ന രംഗവും ചിത്രത്തിലുണ്ട്.
'രണ്ടുവര്‍ഷത്തിലേറെയായി സബ്സ്ക്രിപ്ഷന് ഉള്ള ഞാന്‍ നെറ്റ്ഫ്ളിക്സ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇസ്രായേല്‍ വിരുദ്ധ ചിത്രങ്ങളെ നെറ്റ്ഫ്ളിക്സ് പിന്തുണയ്ക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്'- ഒരു ഉപയോക്താവ് പറഞ്ഞു.
ഇസ്രായേല്‍ പട്ടാളത്തെ കൊലപാതകികളായി ചിത്രീകരിക്കുന്ന പ്ലാറ്റ്ഫോമില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. രാജ്യത്തിന് നേരെയുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ജനത പ്രതികരിക്കണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.
ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തുന്നുണ്ട്. നെറ്റ്ഫ്ളിക്സ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന വിമര്‍ശകര്‍ മറ്റുള്ളവരോട് ഇതേകാര്യം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ടൊറാന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ഫര്‍ഹ' പ്രദര്‍ശിപ്പിച്ചിരുന്നു. ഒ.ടി.ടി റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും സംപ്രേഷണം ചെയ്യാന്‍ നെറ്റ്ഫ്ളിക്സ് തീരുമാനിക്കുകയായിരുന്നു.
Content Highlights: Israelis cancel Netflix subscription over controversial film farha
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..