ട്രെയിന്‍ യാത്രയ്ക്കിടെ വാട്‌സാപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; സൗകര്യവുമായി IRCTC


നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് തൊട്ടടുത്ത സ്‌റ്റേഷനില്‍ ഭക്ഷണ വിതരണം നടത്തും.

Photo: Zoop

ഐ.ആര്‍.സി.ടി.സിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനം ആരംഭിച്ചു. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ട്രെയിന്‍ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങാനാവും.

നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് തൊട്ടടുത്ത സ്‌റ്റേഷനില്‍ സൂപ്പ് ഭക്ഷണ വിതരണം നടത്തും. വാട്‌സാപ്പ് ബോട്ട് ഉപയോഗിക്കുമ്പോള്‍ അതിന് വേണ്ടി പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരില്ല. ഓര്‍ഡര്‍ ട്രാക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.

സൂപ്പ് വാട്‌സാപ്പ് സേവനം എങ്ങനെ ഉപയോഗിക്കാം

  1. ആദ്യം സന്ദേശം അയക്കുക- ഇതിനായി +91 7042062070 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക. ഈ നമ്പറിലേക്ക് Hi എന്ന് സന്ദേശം അയക്കുക.
  2. അപ്പോള്‍ ഒരു സ്വാഗത സന്ദേശം മറുപടിയായി ലഭിക്കും. ഇതിനൊപ്പം ലഭിക്കുന്ന ഓപ്ഷനുകളില്‍, ഓര്‍ഡര്‍ ഫുഡ്, ചെക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രാക്ക് ഓര്‍ഡര്‍, റെയ്‌സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകളുണ്ടാവും. ഇതില്‍ Order Food തിരഞ്ഞെടുക്കുക.
  3. അപ്പോള്‍, പത്തക്ക പിഎന്‍ആര്‍ നമ്പര്‍ ചോദിക്കും. ഇതുവഴി ട്രെയിനില്‍ നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. വിവരങ്ങള്‍ പരിശോധിച്ച് തൊട്ടടുത്ത സ്‌റ്റേഷനുകളില്‍ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തിരഞ്ഞെടുക്കുക
  4. തുടര്‍ന്ന് അവിടുത്തെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഒന്ന് തിരഞ്ഞെടുക്കാം.
  5. തിരഞ്ഞെടുത്ത റസ്‌റ്റോറന്റില്‍ ലഭ്യമായ ഭക്ഷണങ്ങളുടെ പട്ടിക തുടര്‍ന്ന് കാണാം. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
  6. തുടര്‍ന്ന് തിരഞ്ഞെടുത്തവയുടെ തുക കാണാം. ഇത് ഓണ്‍ലൈന്‍ ആയും നേരിട്ട് പണമായും നല്‍കാം.
  7. ഓര്‍ഡര്‍ പൂര്‍ത്തിയായാല്‍ ഓര്‍ഡര്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.

Content Highlights: irctc zoop food delivery on train how to

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented