ന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓണ്‍ലൈന്‍ ബസ് ബുക്കിങ് സേവനം ആരംഭിച്ചു. 

റെയില്‍മേ മന്ത്രാലയം, വാണിജ്യ,വ്യവസായ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഐ.ആര്‍.സി.ടി.സി. സര്‍ക്കാരിന്റെ ആദ്യ ഒരു വണ്‍ സ്റ്റോപ്പ് ഷോപ്പ് ട്രാവല്‍ പോര്‍ട്ടലായി മാറുകയാണെന്ന് ഐ.ആര്‍.സി.ടി.സി. പ്രസ്താവനയില്‍ പറഞ്ഞു. 

നിലവില്‍ റെയില്‍ ടിക്കറ്റുകളും ഫ്‌ളൈറ്റ് ടിക്കറ്റുകളും ഐആര്‍സിടിസി വഴി ലഭ്യമാണ്. ജനുവരി 29 മുതലാണ് ബസ് ബുക്കിങ് സേവനം ആരംഭിച്ചത്. 

ഈ സേവനം ഐ.ആര്‍.സി.ടി.സി. മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കുന്നത് മാര്‍ച്ച് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആപ്പ് വഴിയും ബസ് ബുക്ക് ചെയ്യാന്‍ സാധിക്കും. 

22 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായും ഐ.ആര്‍.സി.ടി.സി. സഹകരിക്കുന്നുണ്ട്.

Content Highlights: irctc bus booking service