ഐഖൂ 10, ഐഖൂ 10 പ്രോ ലോഞ്ച് തീയ്യതിയും സമയവും ഉറപ്പിച്ചു


ടെനാ (TENAA)  സര്‍ട്ടിഫിക്കേഷനെത്തിയ ഐഖൂ 10 പ്രോ ഫോണിന്റെ മുഴുവന്‍ ഫീച്ചറുകളും സ്ഥരീകരിക്കപ്പെട്ടിട്ടുണ്ട്. 

Photo: iqoo

ഖൂവിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ പരമ്പര ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ പോവുന്നു. ഐഖൂ 10 സീരീസ് ഫോണുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത്. ഐഖൂ 10, ഐഖൂ 10 പ്രോ എന്നീ രണ്ട് ഫോണുകളാണ് ഈ പരമ്പരയിലുള്ളത്. ചൈനയിലായിരിക്കും ഇവ ആദ്യം അവതരിപ്പിക്കുക. അതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. ജൂലായ് 19 ന് ചൈനീസ് സമയം വൈകീട്ട് 7.30 നാണ് ഫോണ്‍ അവതരിപ്പിക്കുക.

ഐഖൂ 10 ന്റെ ഒരു ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ഫിനിഷോടുകൂടിയാണ് ഫോണ്‍ പുറത്തിറക്കുകയെന്നാണ് ഈ ചിത്രത്തില്‍ നിന്നുള്ള സൂചന. ബാക്ക് മോഡ്യൂള്‍ ഗ്ലാസില്‍ നിര്‍മിതമാണെന്ന് തോന്നുന്നുണ്ട്. ബാക്ക് പാനല്‍ ലെതര്‍ കവറിങ് ഉള്ള പോലെയും പ്രത്യേകം പാറ്റേണ്‍ ഉള്ളതായും തോന്നുന്നുണ്ട്.

ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഐഖൂ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് കൂടുതല്‍ ശക്തിയേറിയ ഫോണുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെനാ (TENAA) സര്‍ട്ടിഫിക്കേഷനെത്തിയ ഐഖൂ 10 പ്രോ ഫോണിന്റെ മുഴുവന്‍ ഫീച്ചറുകളും സ്ഥരീകരിക്കപ്പെട്ടിട്ടുണ്ട്.

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഇതിന്. ക്വാഡ് എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. അള്‍ട്ര സോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ആന്‍ഡ്രോയിഡ് 10 ഓഎസ് ആയിരിക്കും ഫോണില്‍ ഐഖൂ യുസര്‍ ഇന്റര്‍ഫെയ്‌സും ഉണ്ടാവും.

ഐഖൂ 10 പ്രോയുടെ ഡ്യുവല്‍ ക്യാമറ സംവിധാനത്തില്‍ 50 എംപി പ്രൈമറി സെന്‍സറും 14.6 എംപി സെക്കന്‍ഡറി സെന്‍സറും ഉണ്ടാവും. രണ്ടാമത്തെ സെന്‍സര്‍ 3x ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള ടെലിഫോട്ടോ സെന്‍സര്‍ ആയിരിക്കും. സെല്‍ഫിയ്ക്ക് വേണ്ടി 16 എംപി ക്യാമറയായിരിക്കും.

4500 എംഎഎച്ച് ബാറ്ററിയില്‍ 200 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും ഇതിലെന്നാണ് കരുതുന്നത്. 16ജിബി റാമില്‍ 512 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ടാവും.

Content Highlights: iQOO 10, iQOO 10 Pro Launch Date and Time Confirmed

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented