യുഎസില്‍ പകുതിയിലേറെയും ഐഫോണ്‍ ഉടമകള്‍; ആഗോളതലത്തിലും ഇതുതന്നെ ട്രെന്‍ഡ്


Photo: Apple

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍. രാജ്യത്ത് പകുതിയിലേറെയും ഇപ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ജൂണില്‍ ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 50 ശതമാനം കവിഞ്ഞതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. 150-ഓളം വരുന്ന മറ്റ് മൊബൈല്‍ ബ്രാന്‍ഡുകളെല്ലാം ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ആണ്.

'ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ മതങ്ങള്‍ പോലെയാണ്. ഒരിക്കലും കാര്യമായി മാറില്ല. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി, ഒഴുക്ക് സ്ഥിരമായി ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്കാണ്. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് ഡയറക്ടറായ ജെഫ് ഫീല്‍ഡ്ഹാക്ക് പറഞ്ഞു. ഇത് വലിയൊരു നാഴികക്കല്ലാണ്. മറ്റ് സമ്പന്ന രാജ്യങ്ങളിലും ഇത് കാണാനാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഫോണ്‍ അവതിരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷം 2008-ലാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ യുഎസ് വിപണിയിലെത്തിയത്. 2010-ല്‍ ആന്‍ഡ്രോയിഡ് ഐഒഎസിനെ മറികടന്നു.

അതിനും മുമ്പ് നോക്കിയ, മോട്ടോറോള, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി തുടങ്ങിയ ബ്രാന്‍ഡുകളായിരുന്നു വിപണി വാണിരുന്നത്.

ഐഫോണിലൂടെയാണ് ആപ്പിള്‍ 2.5 ലക്ഷം കോടി വിലമതിക്കുന്ന കമ്പനിയായി വളര്‍ന്നത്. 2020-ല്‍ ആഗോള തലത്തില്‍ ഐഫോണുകളുടെ എണ്ണം 100 കോടി കവിഞ്ഞിരുന്നു.

Content Highlights: iPhone now accounts for more than half of all smartphones in US

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented