Photo: Gettyimages
ന്യൂഡൽഹി: ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മിച്ചു നല്കുന്ന തായ്വാനീസ് കമ്പനി ഫോക്സ്കോണ്‍ ഇന്ത്യന്‍ സ്ഥാപനമായ വേദാന്ത ലിമിറ്റഡുമായി സഹകരിച്ച് രാജ്യത്ത് സെമികണ്ടക്ടറുകളുടെ നിര്‍മാണത്തിനൊരുങ്ങുന്നു. ആഗോളതലത്തില്‍ ചിപ്പ് ക്ഷാമം നേരിടുന്നതിനിടെയാണ് ഫോക്സ്കോണിന്റെ ഈ നീക്കം.
കരാറടിസ്ഥാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫോക്സ്കോണ്‍. ആപ്പിളാണ് ഇവരുടെ മുഖ്യ പങ്കാളികള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍ ഉള്‍പ്പടെയുള്ള മേഖലകളിലേക്ക് ഫോക്സ്കോണ്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ ആഭ്യന്തര ഇലക്ട്രോണിക്സ് നിര്‍മാണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേദാന്തയുമായി കരാറൊപ്പിട്ടതെന്ന് ഫോക്സ്കോണ്‍ പറഞ്ഞു.
11.87 കോടി ഡോളര്‍ ചിലവിട്ട് ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മാണ കേന്ദ്രം ആരംഭിക്കും. കമ്പനിയില്‍ വേദാന്തയ്ക്കാണ് ഭൂരിഭാഗം ഓഹരിയും. 40 ശതമാനം ഓഹരിയാണ് ഫോക്സ്കോണിനുള്ളത്.
രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യമങ്ങളുടെ പിന്തുണയും ഇത്തരം ഒരു സംരംഭത്തിന് വഴിയൊരുക്കി.
ആഗോള ചിപ്പ് ക്ഷാമത്തെതുടര്‍ന്ന് വ്യവസായ മേഖല കനത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം യാജിയോ കോര്‍പ്പുമായി ചേര്‍ന്നാണ് ഫോക്സ്കോണ്‍ തങ്ങളുടെ പ്രധാന സെമികണ്ടക്ടര്‍ വ്യവസായത്തിന് തുടക്കമിട്ടത്.
ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് സ്വാധീനമുറപ്പിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവികള്‍ക്ക് വേണ്ടിയുള്ള ചിപ്പുകളുടെ നിര്‍മാണവും കമ്പനിയുടെ പ്രധാന പദ്ധതികൡലൊന്നാണ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..