വീണ്ടും ജീവന്‍ രക്ഷിച്ച് 'ആപ്പിള്‍': ഇത്തവണ തുണയായത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ 


ഐഫോണ്‍ 14 പരമ്പര ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. 

Photo: Apple

ടെക് ലോകത്ത് മുന്‍പന്തിയിലുള്ള ആപ്പിള്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ എപ്പോഴും മികവ് കാട്ടാറുണ്ട്. ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ സംഭവങ്ങളും നിരവധിയാണ്. കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ട മഹാരാഷ്ട്രയിലെ ഒരു 17-കാരനായ വിദ്യാര്‍ഥി ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ രക്ഷപ്പെട്ടത് ഈയടുത്ത് ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആപ്പിള്‍ 14ന്റെ ഏറ്റവും വലിയ പ്രത്യേകതയായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഫീച്ചര്‍ ഒരാളുടെ ജീവൻ രക്ഷിക്കാന്‍ കാരണമായിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. കാടുകളിലും മലയോര പര്‍വതമേഖലകളിലുമെല്ലാം സാഹസിക യാത്രകള്‍ക്കും മറ്റും പോവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ജീവൻരക്ഷാ സംവിധാനമായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാം.

അലാസ്‌കയില്‍ ആളാഴിഞ്ഞ ഇടത്ത് ഒറ്റപ്പെട്ടുപോയ ആളാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് രക്ഷപ്പെട്ടത്. സ്‌നോ മെഷീന്‍ ഉപയോഗിച്ചുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഇല്ലാത്ത സ്ഥലത്ത് അകപ്പെട്ടത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുകയായിരുന്നു.

എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം

അടിയന്തര സാഹചര്യങ്ങില്‍ അടിയന്തര സേവനങ്ങളെ ഫോണ്‍കോളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ല എന്നിരിക്കട്ടെ. ഈ സമയം ഐഫോണ്‍ ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ ആ ആശയവിനിമയം സാധ്യമാക്കാന്‍ സഹായിക്കും.

ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. താരതമ്യേന വേഗം കുറഞ്ഞ ആശയവിനിമയ സംവിധാനമായിരിക്കും ഇത്. എന്നാല്‍ മൊബൈല്‍ കണക്റ്റിവിറ്റിയില്ലാത്ത സാഹചര്യത്തില്‍ അടയന്തിര സാഹചര്യങ്ങള്‍ വന്നാല്‍ ഈ സംവിധാനം ഉപയോഗപ്പെടും.

ഫോണില്‍ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന് മനസിലാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് 'എമര്‍ജന്‍സി ടെക്സ്റ്റ് വയ സാറ്റലൈറ്റ്' എന്ന ഓപ്ഷന്‍ ഫോണില്‍ കാണാന്‍ സാധിക്കും. ഇത് തിരഞ്ഞെടുത്താല്‍ പുതിയൊരു ഇന്റര്‍ഫെയ്സിലേക്കാണ് ചെന്നെത്തുക. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും അടുത്തുള്ള ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ അവിടെ നിന്ന് സാധിക്കും.

ഇങ്ങനെ ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയുന്നതും തുറസായ ആകാശം കാണുന്നയിടത്താണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. സന്ദേശങ്ങള്‍ അയക്കാന്‍ ഏകദേശം 15 സെക്കന്റ് എങ്കിലും എടുക്കും. മരങ്ങള്‍ നിറഞ്ഞയിടങ്ങളിലാണ് നില്‍ക്കുന്നത് എങ്കില്‍ ഒരു മിനിറ്റിലേറെ സമയം ഒരു സന്ദേശം അയക്കാന്‍ വേണ്ടിവരും.

അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായുള്ള അടിയന്തര സേവനങ്ങളെ ബന്ധപ്പെടുന്നതിന് വേണ്ടിയാണീ ഫീച്ചര്‍ ഉപയോഗിക്കുക. ഇതുവഴി അയക്കുന്ന സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കപ്പെടുക. എന്നാല്‍ അടിയന്തര സേവന ദാതാക്കള്‍ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും ഈ സന്ദേശം കാണാനും അതിനനുസരിച്ച് സേവനം നല്‍കാനും സാധിക്കും. ഐഫോണ്‍ 14 പരമ്പര ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

Content Highlights: iPhone 14 series satellite connectivity saves a man s life

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented