ഐഫോണ്‍ 14 പ്രോയിലെ ഡൈനാമിക് ഐലന്റ് എല്ലാ ഐഫോണ്‍ 15 മോഡലുകളിലുമുണ്ടാവും


2 min read
Read later
Print
Share

Photo: Apple

ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രമായി അവതരിപ്പിച്ചിട്ടുള്ള ഡൈനാമിക് ഐലന്‍ഡ് എന്ന് വിളിക്കുന്ന ഡിസ്‌പ്ലേ നോച്ച് അടുത്ത വര്‍ഷം വരാനിരിക്കുന്ന എല്ലാ ഐഫോണ്‍ 15 മോഡലുകളിലും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്.

ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് ഫോണുകളില്‍ സെല്‍ഫി ക്യാമറയും ഫേയ്‌സ് ഐഡി സെന്‍സറുകളും എല്ലാം സ്ഥാപിച്ചിട്ടുള്ള ഒരു നീണ്ട ഗുളികയുടെ ആകൃതിയിലുള്ള ഡിസ്‌പ്ലേ നോച്ച് ആണ് ഡൈനാമിക് ഐലന്‍ഡ്.

സാധാരണ ആന്‍ഡ്രോയിഡ് ഫോണുകളിലും മറ്റും പഞ്ച് ഹോള്‍ മാതൃകയില്‍ സെല്‍ഫി ക്യാമറയ്ക്കും മറ്റും വേണ്ടി സ്ഥലം ഒഴിച്ചിടാറുണ്ട്. എന്നാല്‍ ഐഫോണ്‍ 14 പ്രോയുടെ യൂസര്‍ ഇന്റര്‍ഫെയ്‌സിനോട് ചേര്‍ത്തുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ചേര്‍ത്ത് നോട്ടിഫിക്കേഷനുകളും സ്റ്റാറ്റസ് ഇന്‍ഡിക്കേറ്ററുകള്‍ കാണിക്കുന്ന രീതിയില്‍ മാറ്റം വരുത്തുകയും ചെയ്തു.

ഈ ഡൈനാമിക് ഐലന്‍ഡ് വരും വര്‍ഷം പുറത്തിറക്കുന്ന ഐഫോണ്‍ 15 പരമ്പരയിലുടനീളം ലഭ്യമാക്കുമെന്നാണ് ഡിസ്‌പ്ലേ ഇന്‍ഡസ്ട്രി അനലിസ്റ്റായ റോസ്സ് യങ് തന്റെ ട്വീറ്റില്‍ അവകാശപ്പെടുന്നത്.

ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള 120 ഹെര്‍ട്‌സ് എല്‍ടിപിഒ പ്രോമോഷന്‍ ഡിസ്‌പ്ലേകള്‍ അടുത്തവര്‍ഷവും പ്രോ മോഡലുകളില്‍ തന്നെയാവും ഉണ്ടാവുക. എന്നാല്‍ 2024 ല്‍ ഈ പ്രോ മോഷന്‍ ഡിസ്‌പ്ലേകള്‍ വിലകുറഞ്ഞ ഐഫോണ്‍ പതിപ്പുകളിലും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൈനാമിക് ഐലന്‍ഡ് എന്ന ഫീച്ചര്‍ കൊണ്ടുമാത്രം ചില ഉപഭോക്താക്കള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിയുകയും പകരം പ്രോ മോഡലുകളിലേക്ക് തിരിയുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ വളരെ പുതുമയുള്ള ഫീച്ചര്‍ ആണെങ്കിലും അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് സാധാരണമായൊരു ഐഫോണ്‍ ഫീച്ചര്‍ ആയി മാറുമെന്നാണ് റോസ് യങ് പറയുന്നത്.

ഇത്തവണ പുറത്തിറങ്ങിയ പ്രോ മോഡലുകള്‍ക്കും സാധാരണ മോഡലുകള്‍ക്കും തമ്മിലുള്ള മറ്റൊരു വ്യത്യാസം അതിലെ ചിപ്പ് ആണ്. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച എ15 ബയോണിക് പ്രൊസസര്‍ ചിപ്പ് ആണ് ഇത്തവണത്തെ ഐഫോണ്‍ 14, 14 പ്ലസ് ഫോണുകളിലുള്ളത്. എന്നാല്‍ പ്രോ മോഡലുകളില്‍ എ16 ബയോണിക് ചിപ്പ് ആണുള്ളത്.


Content Highlights: iPhone 14 Pro’s Dynamic Island Could Feature on All iPhone 15 Models

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
elon musk

1 min

ട്വിറ്ററില്‍ ഇനി കഞ്ചാവ് പരസ്യങ്ങളും, കഞ്ചാവിന് അനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയ 

Feb 16, 2023


jio

1 min

ഐഫോണ്‍ 15  വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി ജിയോ

Sep 24, 2023


Apple

1 min

സാംസങ്ങിന്റെ ആധിപത്യം തകര്‍ന്നേക്കും, ലോകത്തില്‍ മുമ്പനാവാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

Sep 2, 2023


Most Commented