ഐഫോണ്‍ 14 ലോഞ്ച് സെപ്റ്റംബറില്‍; വരുന്നത് മൂന്ന് മോഡലുകള്‍- അറിയേണ്ടതെല്ലാം


ഇതിനകം തന്നെ ഐഫോണ്‍ 14 ന്റെ അവതരണ പരിപാടി ചിത്രീകരിക്കുന്നത് ആപ്പിള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Representational Image | Photo: Twitter@applehub

ഫോണ്‍ 14 പുറത്തിറങ്ങാന്‍ ഇനി ഒരു മാസം കൂടി കാത്തിരുന്നാല്‍ മതി. സെപ്റ്റംബറില്‍ നടക്കുന്ന ആപ്പിള്‍ ഇവന്റില്‍ പുതിയ ഐഫോണ്‍ പതിപ്പ് പുറത്തിറക്കുമെന്നാണ് വിവരം. പതിവ് പോലെ ഫോണിന്റെ ഡിസൈന്‍, സവിശേഷതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഐഫോണ്‍ 14 സെപ്റ്റംബര്‍ ആറിനോ, സെപ്റ്റംബര്‍ 13 നോ പുറത്തിറക്കുമെന്നാണ് സാങ്കേതിക വിദ്യാ രംഗത്തെ ചോര്‍ന്നുകിട്ടുന്ന ഇത്തരം വിവരങ്ങള്‍ പതിവായി പുറത്തുവിടാറുള്ളവരില്‍ ഒരാളായ മാക്‌സ് വൈന്‍ബെര്‍ച്ച് എന്നയാള്‍ നല്‍കുന്ന വിവരം.

വരുന്ന ഐഫോണ്‍ 14 ശ്രേണിയുടെ വില സംബന്ധിച്ച് ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ നേരത്തെ ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഐഫോണ്‍ 14 പ്രോയ്ക്ക് 1099 ഡോളര്‍ (87335.99 രൂപ) വിലയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഐഫോണ്‍ 13 പ്രോയുടെ വിലയില്‍ നിന്ന് 100 ഡോളര്‍ (7946.86) കൂടുതലാണിത്. ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ വില 1199 ഡോളര്‍ (95282.85 രൂപ). അതേസമയം ഐഫോണ്‍ 14 ന് വില 799 ഡോളര്‍ (63495.41 രൂപ) ആയിരിക്കും എന്നും ഗുര്‍മന്‍ സൂചന നല്‍കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് ഫോണുകളുടെ വിലവര്‍ധനവിന് കാരണമെന്നാണ് കരുതുന്നത്.

ഓള്‍ വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ, വലിപ്പം കുറച്ച പുതിയ നോച്ച് ഡിസൈന്‍, ടൈപ്പ് സി ചാർജിങ് പോർട്ട്, മെച്ചപ്പെട്ട സെന്‍സറുകള്‍ ഉള്‍പ്പടെയുള്ള പുതുമകള്‍ ഫോണില്‍ പ്രതീക്ഷിക്കാം.

ഇതിനകം തന്നെ ഐഫോണ്‍ 14 ന്റെ അവതരണ പരിപാടി ചിത്രീകരിക്കുന്നത് ആപ്പിള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആപ്പിള്‍ വാച്ച് സീരീസ് 8 ഉം പരിപാടിയില്‍ അവതരിപ്പിക്കും. ഒക്ടോബറില്‍ നടക്കുന്ന രണ്ടാമത്തെ പരിപാടിയില്‍ പുതിയ ഐപാഡ്, മാക്ക് എന്നിവയും അവതരിപ്പിച്ചേക്കും.

Content Highlights: iphone 14 launch on september

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented