ഐഫോണ്‍ 14 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ചേക്കും; വിശദവിവരങ്ങള്‍


ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ്, ഐഫോണ്‍ 14 മാക്‌സ് തുടങ്ങിയ നാല് മോഡലുകള്‍ ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള വിവരം

Iphone 13 | Photo: Apple

പ്പിളിന്റെ അടുത്ത അവതരണ പരിപാടി സെപ്റ്റംബര്‍ ഏഴിന്. ഐഫോണ്‍ 14 പരമ്പര ഫോണുകള്‍ ഈ പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരമ്പരയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ്, ഐഫോണ്‍ 14 മാക്‌സ് തുടങ്ങിയ നാല് മോഡലുകള്‍ ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള വിവരം. മുമ്പുണ്ടായിരുന്ന പോലെ ഒരു ഐഫോണ്‍ മിനി പതിപ്പ് ഇത്തവണയുണ്ടാവില്ല.

കാഴ്ചയില്‍ ഐഫോണ്‍ 13 ന് സമാനമായിരിക്കും ഐഫോണ്‍ 14 റെഗുലര്‍ മോഡല്‍. പ്രോ മോഡലിലായിരിക്കും രൂപകല്‍പനയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവുക. അതായത് ഐഫോണ്‍ 14 ല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയോടുകൂടിയ ബാക്ക് പാനലും നോച്ച് ഉള്ള ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.

ഐഫോണ്‍ 14 ല്‍ മുന്‍ വര്‍ഷത്തെ മോഡലിനെ പോലെ തന്നെ അലൂമിനിയം ഫ്രെയിമും ഗ്ലാസില്‍ ബാക്ക് പാനലും ആയിരിക്കും. 6.1 ഒഎല്‍ഇഡി ഡിസ്‌പ്ലേയായിരിക്കുമെങ്കിലും കൂടുതല്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് (90 ഹെര്‍ട്‌സ്) പ്രതീക്ഷിക്കാം.

ഐഫോണ്‍ 13 ല്‍ ഉപയോഗിച്ച ബയോണിക് എ15 ചിപ്പ് തന്നെയായിരിക്കും ഇതിലും. അതേസമയം ഉയര്‍ന്ന വിലയുള്ള മോഡലുകളില്‍ പുതിയ ചിപ്പ് ആയിരിക്കും ഉണ്ടാവുക. ഏറ്റവും പുതിയ ഐഒഎസ് 16 ഓഎസ് ആയിരിക്കും ഐഫോണ്‍ 14 പരമ്പരയില്‍ ഉണ്ടാവുക.

ഡ്യുവല്‍ ക്യാമറ സംവിധാനത്തില്‍ 12 എംപി ക്യാമറയും ഒരു പുതിയ അള്‍ട്ര വൈഡ് ക്യാമറയും ഉണ്ടാവും. പുതിയ ക്യാമറ ഫീച്ചറുകളും, മെച്ചപ്പെട്ട സിനിമാറ്റിക് മോഡുമെല്ലാം പുതിയ ഐഫോണുകളില്‍ ഉണ്ടാവും.

Content Highlights: iphone 14 launch 2022 september 7

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented