Photo: Apple
ആപ്പിള്‍ ഐഫോണ്‍ 14 ലെ ഉപഗ്രഹം വഴിയുള്ള എമര്‍ജന്‍സി എസ്ഒഎസ് സംവിധാനം ഈ മാസം ആറ് രാജ്യങ്ങളില്‍ കൂടി ലഭിക്കും. മൊബൈല്‍ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളില്‍ അടിയന്തിര സഹായത്തിനായി ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ അധികൃതരെ ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമാണിത്.
തുടക്കത്തില്‍ യുഎസിലും കാനഡയിലും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരുന്നത്. പിന്നീട് യുകെ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലണ്ട് എന്നിവിടങ്ങളിലേക്ക് കൂടി എത്തിച്ചു. ഈമാസം ഓസ്ട്രിയ, ബെല്‍ജിയം, ഇറ്റലി, ലക്‌സംബര്‍ഗ്, നെതര്‍ലണ്ട്‌സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്കുകൂടി എമര്‍ജന്‍സി എസ്ഒഎസ് സേവനം എത്തിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
മൊബൈല്‍ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളില്‍ ഒറ്റപ്പെട്ടുപോയാല്‍ അടിയന്തിര സേവനങ്ങളെ താന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ അറിയിക്കുന്നതിനായി ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെയുള്ള ഈ അടിയന്തിര സേവനം ഉപയോഗിക്കാവുന്നതാണ്. കാടുകള്‍, മരുഭൂമി, പര്‍വതമേഖലകള്‍, ഉള്‍ഗ്രാമങ്ങള്‍ പോലുള്ള മേഖലകളില്‍ വഴിതെറ്റിപ്പോയി ഒറ്റപ്പെടുന്നവര്‍ക്ക് സഹായം തേടാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താം.
Content Highlights: iPhone 14 Emergency SOS via Satellite Feature
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..