ഐഫോണ്‍ 13 പരമ്പര അവതരിപ്പിച്ചു, ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും


ഐഫോൺ 13 പരമ്പരകളുടെ അവതരണ ചടങ്ങിൽ നിന്ന്

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.ഐഫോണ്‍ 13 പരമ്പര ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ ഉത്പന്നങ്ങള്‍ എത്തിയിരിക്കുന്നത്. രാത്രി 10.30 ന് ആരംഭിച്ച ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങിലൂടെയായിരുന്നു അവതരണ പരിപാടി.

ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോണ്‍ 13 പരമ്പരയിലുള്ളത്. ഡിസ്പ്ലേ, ബാറ്ററി, ക്യാമറ എന്നിലയില്‍ പതിവുപോലെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഐഫോണ്‍ 13 മിനി / ഐഫോണ്‍ 13

ഈ രണ്ട് ഫോണുകള്‍ക്കും ഒരു പോലെയുള്ള ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ഫോണുകളാണിത്. പിന്‍ഭാഗത്തെ ക്യാമറ മോഡ്യൂളില്‍ ക്യാമറകള്‍ ചെരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. ഐഫോണ്‍ 12 ല്‍ ഇത് ഒന്നിന് ലംബമായാണ് സ്ഥാപിച്ചിരുന്നത്.

സെറാമിക് ഷീല്‍ഡ് സംരക്ഷണത്തോടുകൂടിയുള്ളതാണ് ഐഫോണ്‍ 13 ഫോണുകളിലെ സൂപ്പര്‍ റെറ്റിന എച്ച്ഡിആര്‍ ഡിസ്പ്ലേ. ഐപി 68 വാട്ടര്‍ റസിസ്റ്റന്റാണ്. പിങ്ക്, നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

ഐഫോണ്‍ 12 നേക്കാള്‍ ഡിസ്പ്ലേയിലെ നോച്ചിന്റെ വലിപ്പം കുറച്ച് കൂടുതല്‍ സ്‌ക്രീന്‍ ഏരിയ നല്‍കിയിട്ടുണ്ട്. വര്‍ധിച്ച ബ്രൈറ്റ്നസും മികച്ച റിഫ്രഷ് റേറ്റും സ്‌ക്രീന്‍ നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

എ15 ബയോണിക് ചിപ്പിന്റെ പിന്‍ബലത്തില്‍ മികച്ച പ്രവര്‍ത്തന വേഗവും, ബാറ്ററി ക്ഷമതയും ആപ്പിള്‍ ഉറപ്പുനല്‍കുന്നുണ്ട്.

മെച്ചപ്പെടുത്തിയ ഡ്യുവല്‍ ക്യാമറ സംവിധാനത്തില്‍ എഫ് 1.6 അപ്പേര്‍ച്ചറുള്ള 12 എംപി വൈഡ് ക്യാമറ. എഫ് 2.4 അപ്പേര്‍ച്ചറില്‍ 12 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു.

വീഡിയോ റെക്കോര്‍ഡിങിനിടെ ഒന്നിലധികം സബ്ജക്ടുകളെ മാറി മാറി ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടില്‍ വ്യക്തതയോടെ ഫോക്കസ് നിലനിര്‍ത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോണ്‍ 13 ക്യാമറയിലെ പുതുമ. 5ജി സൗകര്യം, ഐഫോണ്‍ മിനിയില്‍ ഐഫോണ്‍ 12 നേക്കാള്‍ 1.5 മണിക്കൂര്‍ അധികവും, ഐഫോണ്‍ 13 ല്‍ 2.5 മണിക്കൂര്‍ അധികവും ഊര്‍ജ ക്ഷമത ആപ്പിള്‍ ഉറപ്പുനല്‍കുന്നു.

ഐഫോണ്‍ 13 മിനിയ്ക്ക് 699 ഡോളറാണ് വില, ഐഫോണ്‍ 13 ന് 799 ഡോളറും. 128 ജിബി, 256 ജിബി. 512 ജിബി സ്റ്റോരേജ് ഓപ്ഷനുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുക.

i phone

ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്

ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയാണ് ഐഫോണ്‍ 13 ന്റെ പ്രോ പതിപ്പുകള്‍ എത്തിയിരിക്കുന്നത്. സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീലില്‍ നിര്‍മിതമായ ഫോണ്‍ ഗ്രാഫൈറ്റ്, ഗോള്‍ഡ്, സില്‍വര്‍, സില്‍വര്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ വിപണിയിലെത്തും.

സെറാമിക് ഷീല്‍ഡ് സംരക്ഷണത്തോടുകൂടിയുള്ള ഫോണിന് ഐപി 68 വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്. മാഗ്സേഫ് ചാര്‍ജിങ് പിന്തുണയ്ക്കും.

ഗ്രാഫിക്സ് പ്രൊസസിങ് മുന്‍ പതിപ്പിനേക്കാള്‍ 50 ശതമാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ റെറ്റിന എക്സിഡി ആര്‍ ഡിസ്പ്ലേയില്‍ 1000 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റ്നസ് ലഭിക്കും. ഉപയോഗത്തിനനുസരിച്ച് റിഫ്രഷ് റേറ്റ് ക്രമീകരിക്കപ്പെടുന്ന പ്രോ മോഷന്‍ ഫീച്ചറും ഐഫോണ്‍ 13 പ്രോ പതിപ്പുകളുടെ സവിശേഷതയാണ്.

3 ത ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള 77എംഎം ടെലിഫോട്ടോ ക്യാമറ. എഫ് 1.8 അപ്പര്‍ച്ചര്‍, ഓട്ടോ ഫോക്കസ് സൗകര്യമുള്ള അള്‍ട്രാവൈഡ് ക്യാമറ, എഫ് 1.5 അപ്പേര്‍ച്ചറിലുള്ള വൈഡ് ക്യാമറ എന്നിവടയാണ് ഐഫോണ്‍ 13 പ്രോ ഫോണുകളിലുള്ളത്. ഐഫോണ്‍ 13 പ്രോയ്ക്ക് 999 ഡോളറും, ഐഫോണ്‍ 13 പ്രോ മാക്സിന് 1099 ഡോളറും ആണ് വില.

(ഇന്ത്യയില്‍ ഐഫോണ്‍ 13 മിനിക്ക് 69,990 രൂപ, ഐഫോണ്‍ 13ന് 79,990 രൂപ, ഐഫോണ്‍ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ പ്രോ മാക്‌സിന് 1,29,900 രൂപയും വിലവരും)

iphone

ഐപാഡ് മിനി

പുതിയ അപ്ഡേറ്റുകളുമായാണ് ഐപാഡ് മിനി അവതരിപ്പിച്ചത്.അലൂമിനിയം ബോഡിയില്‍ നാല് നിറങ്ങളിലാണ് ഐപാഡ് മിനി പുറത്തിറങ്ങുക.

8.3 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേ വലിയ സ്‌ക്രീന്‍ ഏരിയ നല്‍കിയിരിക്കുന്നു. അതിനായി ഐപാഡിന് വലത് വശത്ത് മുകളിലേക്ക് ടച്ച് ഐഡി മാറ്റി സ്ഥാപിച്ചു. ടൈപ്പ് സി കണക്റ്റിവിറ്റിയിലൂടെയുള്ള അതിവേഗ ഡാറ്റാ കൈമാറ്റവും 5ജി കണക്റ്റിവിറ്റിയും ഐപാഡ് മിനിയിലുണ്ടാവും.

ipad

എഫ് 1.8 അപ്പേര്‍ച്ചറില്‍ 12 എംപി റിയര്‍ ക്യാമറയും 12 2ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 12 എംപി അള്‍ട്രാ വൈഡ് ക്യാമറ സെല്‍ഫി ക്യാമറയുമാ് ഐപാഡ് മിനിയ്ക്കുള്ളത്.

ഇതില്‍ ഐപാഡ് പെന്‍സില്‍ ഉപയോഗിക്കാന്‍ സാധിക്കും. എക്സ്റ്റേണല്‍ കീബോര്‍ഡ്, വിവിധ നിറങ്ങളിലുള്ള ബാക്ക് കവറുകള്‍ എന്നിവ ഐപാഡ് മിനിക്കൊപ്പം ലഭ്യമാണ്. 499 ഡോളര്‍ (36773 രൂപ) ആണ് വില.

ആപ്പിള്‍ വാച്ച്

നൂറ് ശതമാനം പുനരുപയോഗം ചെയ്ത അലൂമിനിയത്തില്‍ നിര്‍മിതമായ പുതിയ ആപ്പിള്‍ വാച്ച് സീരീസ് 7 ഏറെ പുതുമകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്രീന്‍ വലിപ്പം 20 ശതമാനം വര്‍ധിപ്പിക്കുകയും കനം 40 ശതമാനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആപ്പിള്‍ വാച്ചിലെ റൗണ്ടഡ് കോര്‍ണര്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. 70 % കൂടുതല്‍ ബ്രൈറ്റ്നെസ് ആപ്പിള്‍ വാച്ച് സീരീസ് 7 വാഗ്ദാനം ചെയ്യുന്നു.

apple watch

കായിക പ്രകടനങ്ങള്‍ക്കിടെ വളരെ എളുപ്പം ഉപയോഗിക്കാന്‍ സാധിക്കും വിധം യൂസര്‍ ഇന്റര്‍ഫേയ്സ് മെച്ചപ്പെടുത്തി. പുതിയ വാച്ച് ഫെയ്സുകള്‍ ഉള്‍പ്പെടുത്തി. വലിയ സ്‌ക്രീന്‍ കൂടുതല്‍ ഡാറ്റ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കും.

ക്രാക്ക് റിസിസ്റ്റന്റ് ഫ്രണ്ട് ക്രിസ്റ്റല്‍ സംരക്ഷണം. ഐപി6എക്സ് ഡസ്റ്റ് റസിസ്റ്റന്റ്, ഐപി 68 വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയിലൂടെ ഡ്യൂറബിലിറ്റി വര്‍ധിപ്പിച്ചു. വിവിധങ്ങളായ വാച്ച് സ്ട്രാപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. 399 ഡോളറാണ് (29403 രൂപ)ഇതിന് വില

Content Highlights: iPhone 13, iPhone 13 Pro announced; iPad mini, iPad and Apple Watch 7

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented