ഓഎസിന്റെ 14.4 അപ്‌ഡേറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. ആപ്പിള്‍ ഡെവലപ്പര്‍ സെന്റര്‍ വഴി ഐഓഎസ് 14.4 അപ്‌ഡേറ്റ് ലഭിക്കും. പുതിയ അപ്‌ഡേറ്റിലെ ചില ഫീച്ചറുകള്‍ നോക്കാം. 

ഐഫോണിനൊപ്പം ഹോംപോഡ് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനുള്ള മാറ്റങ്ങള്‍ പുതിയ അപ്‌ഡേറ്റിലുണ്ട്. യുവണ്‍ ചിപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ ഫീച്ചറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 6 ലും ഐഫോണ്‍ 11 മുതലുള്ള മോഡലുകളിലും യുവണ്‍ ചിപ്പ് ഉപയോഗിച്ചിട്ടുണ്ട്.

യുവണ്‍ ചിപ്പ് ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങള്‍ക്ക് മറ്റ് അനുബന്ധ ഉപകരണങ്ങളുടെ സാമീപ്യം തിരിച്ചറിയാന്‍ സാധിക്കും. ഇത് പ്രയോജനപ്പെടുത്ത് ഐഫോണും ഹോംപോഡും സമീപത്ത് വരുമ്പോള്‍ തന്നെ ഫോണില്‍ പോപ്പ് അപ്പ് നോട്ടിഫിക്കേഷനുകള്‍ വഴി നിര്‍ദേശങ്ങള്‍ ലഭിക്കുന്ന സൗകര്യം പുതിയ അപ്‌ഡേറ്റിലുണ്ട്. 

ടൈം റ്റു വാക്ക്, ആഡ് ന്യുവെസ്റ്റ് വര്‍ക്കൗട്ട് റ്റു വാച്ച് പോലുള്ളവ ആപ്പിള്‍ വാച്ചിലെ പുതിയ സൗകര്യങ്ങളാണ്. ആപ്പിള്‍ വാച്ച് ചാര്‍ജിലിരിക്കുമ്പോള്‍ ഐഫോണിനടുത്താണെങ്കില്‍ ടൈം റ്റു വാക്ക് വര്‍ക്കൗട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും പൂര്‍ത്തിയാക്കിയ വര്‍ക്കൗട്ടുകള്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. 

അതുപോലെ, ശബ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനവും പുതിയ അപ്‌ഡേറ്റിലുണ്ട്. ഇതുവഴി ഐഫോണ്‍ ബ്ലൂടൂത്ത് ഓഡിയോ ഡിവൈസുമായി ബന്ധിപ്പിക്കുമ്പോള്‍ ആ ഉപകരണം ഏതാണെന്ന് ഐഓഎസ് 14.4 നിങ്ങളോട് ചോദിക്കും. അത് കാര്‍ സ്റ്റീരിയോ ആണോ, ഹെഡ്‌ഫോണ്‍ ആണോ, ഹിയറിങ് എയ്ഡ്, സ്പീക്കര്‍  അങ്ങനെ എന്തെങ്കിലും ആണോ എന്നെല്ലാം ചോദിക്കും. ഓരോ ഉപകരണവും ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചെവിയ്ക്ക് താങ്ങാവുന്ന ശബ്ദത്തിലേക്ക് മാറാന്‍ ആപ്പിള്‍ നിര്‍ദേശിക്കും. 

തകരാറിലായ ക്യാമറ മാറ്റി പുറത്തുനിന്നും ഡ്യൂപ്ലിക്കേറ്റ് ക്യാമറ വാങ്ങി ഐഫോണില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഐഓഎസ് 14.4 ന് അത് തിരിച്ചറിയാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ 'ഈ ഐഫോണിന് യഥാര്‍ത്ഥ ഐഫോണ്‍ ക്യാമറ ആണോ എന്ന് സ്ഥിരീകരിക്കാനാവുന്നില്ല' എന്ന അറിയിപ്പ് ലഭിച്ചേക്കും. 

ചെറിയ ക്യുആര്‍ കോഡുകള്‍ വായിക്കാന്‍ ഐഫോണുകള്‍ക്ക് സാധിക്കും. ഫിറ്റ്‌നസ് വിഡ്ജറ്റ്, എച്ചഡിആര്‍ ഫോട്ടോ, ഭാഷാ സെറ്റിങ്‌സ്, കീബോര്‍ഡ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 

Content Highlights: ios 14.4 update new features, Homepod, Apple watch, Apple 11, U1 Chip