റഷ്യയുടെ മിസൈൽ പരീക്ഷണം; അവശിഷ്ടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി അന്താരാഷ്ട്ര ബഹിരാകാശ നിലയം 


Photo: IANS

റഷ്യയുടെ കോസ്‌മോസ് 1408 ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി അന്തരാഷ്ട്ര ബഹിരാകാശ നിലയം. അവശിഷ്ടങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ അഞ്ച് മിനിറ്റ് അഞ്ച് സെക്കന്റ് നേരം ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നുവെന്ന് നാസ പറഞ്ഞു. 2021 ല്‍ ആന്റി സാറ്റലൈറ്റ് മിസൈലിന്റെ പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ത്ത ഉപഗ്രത്തിന്റെ അവശിഷ്ടമാണ് ബഹിരാകാശ നിലയത്തിന് ഭീഷണി ഉയര്‍ത്തിയത്.

പ്രീ-ഡിറ്റര്‍ഡമൈന്‍ഡ് ഡെബ്രിസ് അവോയ്ഡന്‍സ് മാനവര്‍ (പി.ടി.എ.എം.) എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുക. റഷ്യന്‍ കോസ്‌മോസ് 1408 ഉപഗ്രഹ അവശിഷ്ടത്തിന്റെ സഞ്ചാരപാത കണക്കാക്കിയാണ് ഈ മുന്നൊരുക്കം. ഈ പ്രക്രിയ ബഹിരാകാശ നിലയത്തിന്റെ പതിവ് പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കില്ല. നിലയത്തിന്‍റെ ഭ്രമണ പഥത്തിൽ മാറ്റം വരുത്തുന്നതിന് ഉപയോഗിക്കുന്ന പ്രോഗ്രസ് 81 ത്രസ്റ്ററുകളാണ് ഇതിനായി പ്രവർത്തിപ്പിച്ചത്. റഷ്യയുടെ ഒരു കാർഗോ പേടകമാണ് പ്രോഗ്രസ് 81.



ബഹിരാകാശ നിലയത്തിന്റെ ഗതി നിയന്ത്രണത്തിനും ഇതിലെ ത്രസ്റ്ററുകൾ ഉപയോഗിക്കാം. നിലയത്തിന്റെ സ്ഥാനം മാറ്റം വരുത്തിയില്ലെങ്കിൽ ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ അഞ്ച് കിലോമീറ്റർ ദൂരുപരിധിയിലൂടെ കടന്നുപോവും. ഇത് അത്ര സുഖകരമായ അകലമല്ല.

2021 നവംബര്‍ 14 നാണ് റഷ്യ ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ പരീക്ഷിച്ചത്. ഇതേ തുടര്‍ന്ന് 1500-ലേറെ കഷ്ണങ്ങളായി ഉപഗ്രഹം ചിതറിയെന്നാണ് കണക്കാക്കുന്നത്. അന്ന് വിവിധ ബഹിരാകാശ ഏജന്‍സികളും രാജ്യങ്ങളും പരീക്ഷണത്തെ അപലപിച്ചിരുന്നു.

ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഭീഷണിയായി തുടരുമെന്ന് യു.എസ്. സ്‌പേസ് കമാന്‍ഡ് ചീഫ് ആര്‍മി ജനറല്‍ ജെയിംസ് ഡിക്കിന്‍സണ്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

1959 ല്‍ അമേരിക്ക തന്നെയാണ് ആദ്യമായി ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചത്. അന്ന് അത് അപൂര്‍വമായൊരു സാങ്കേതിക വിദ്യയായിരുന്നു. പിന്നീട് 2019 മാര്‍ച്ചില്‍ ഇന്ത്യയും ആന്റി സൈറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചു. ഭൂമിയില്‍നിന്ന് തൊടുത്ത മിസൈല്‍ ബഹിരാകാശത്തെ ഇന്ത്യയുടെ പ്രവര്‍ത്തന രഹിതമായ ഒരു ഉപഗ്രഹത്തെ തകര്‍ത്തു. ഇന്ത്യയുടെ ഈ പരീക്ഷണവും വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Content Highlights: International Space Station Russian anti-satellite test debris

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented