2023 വരെയെങ്കിലും ചിപ്പ് ക്ഷാമം തുടരും, ലാപ്ടോപ് വിതരണത്തെ ബാധിക്കും: ഇന്റൽ മേധാവി


ചിപ്പ് ക്ഷാമം എന്നതിലുപരി ആവശ്യമുള്ള അനുബന്ധ ഭാഗങ്ങള്‍ ഒരേ സമയം ലഭ്യമാവാത്തതാണ് കമ്പനികള്‍ നേരിടുന്ന പ്രശ്‌നം.

Intel Logo, | Photo: Gettyimages

കാലിഫോര്‍ണിയ: ആഗോള സാങ്കേതിക വ്യവസായരംഗം നേരിടുന്ന സെമി കണ്ടക്ടര്‍ ചിപ്പ് ക്ഷാമം ഇനിയുമേറെ നാള്‍ നീണ്ടുനില്‍ക്കുമെന്ന് കംപ്യൂട്ടര്‍ പ്രൊസസര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലിന്റെ സി.ഇ.ഒ. പാറ്റ് ഗെല്‍സിങര്‍. 2023 വരെയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം തുടരുമെന്നും അദ്ദേഹം പറയുന്നു.

'ചിപ്പ് ക്ഷാമത്തിന്റെ ഏറ്റവും രൂക്ഷഘട്ടത്തിലാണ് നാമിപ്പോള്‍. വരുന്ന ഓരോ മൂന്ന് വര്‍ഷവും ഇത് ക്രമേണ കുറഞ്ഞു വന്നേക്കും. പക്ഷെ 2023 വരെയെങ്കിലും വിതരണവും ആവശ്യവും തമ്മിലുള്ള അസന്തുലിതാവസ്ഥ നിലനില്‍ക്കും.' അദ്ദേഹം പറഞ്ഞു.

അതേസമയം , മറ്റൊരു പ്രൊസസര്‍ ചിപ്പ് നിര്‍മാതാക്കളായ എ.എം.ഡിയുടെ മേധാവി ഡോ. ലിസ സു ഈ വിഷയത്തില്‍ കുറച്ചുകൂടി ശുഭാപ്തിവിശ്വാസത്തിലാണ്. കുറച്ച് കാലം കൂടി വിതരണത്തില്‍ പ്രശ്‌നം നേരിടുമെങ്കിലും അടുത്ത വർഷത്തോടെ അത് മെച്ചപ്പെടുമെന്നാണ് അവര്‍ പറയുന്നത്. അത് പെട്ടെന്നുള്ള മാറ്റമാവില്ല. കൂടുതല്‍ പ്ലാന്റുകള്‍ വരുന്നതോടെ അത് ക്രമേണ മെച്ചപ്പെടും. ഗ്രാഫിക്‌സ് കാര്‍ഡ് നിര്‍മാതാക്കളായ എന്‍വിഡിയയും ഇതേ പ്രതീക്ഷയിലാണ്.

അതേസമയം, ചിപ്പ് ക്ഷാമം എന്നതിലുപരി ആവശ്യമുള്ള അനുബന്ധ ഭാഗങ്ങള്‍ ഒരേ സമയം ലഭ്യമാവാത്തതാണ് കമ്പനികള്‍ നേരിടുന്ന പ്രശ്‌നം. ഒരു കമ്പനിയുടെ പക്കല്‍ സി.പി.യു. ഉണ്ടെങ്കില്‍, ചിലപ്പോള്‍ എല്‍.സി.ഡി. ഉണ്ടാവില്ല, അല്ലെങ്കില്‍ വൈഫൈ ഉണ്ടാവില്ല. ഡാറ്റാ സെന്ററുകളും പവര്‍ ചിപ്പുകള്‍, നെറ്റ്വര്‍ക്കിങ് ചിപ്പുകള്‍, എതര്‍നെറ്റ് ചിപ്പുകള്‍ പോലുള്ളവയുടെ ലഭ്യതക്കുറവ് നേരിടുന്നുണ്ട്.

Content Highlights: Intel CEO, Global Chip Shortage, laptop sales

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented