photo: gettyimages
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ചാറ്റ്‌ബോട്ട് സംവിധാനം ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ലീക്കറായ അലെസാന്‍ഡ്രോ പലുസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇദ്ദേഹം പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്‍സ്റ്റാഗ്രാമിലെ ചാറ്റ്‌ബോട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇത് കൂടാതെ 30 എഐ കഥാപാത്രങ്ങളെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. സന്ദേശങ്ങള്‍ എഴുതുന്നതിനുള്ള സഹായവും ഈ ചാറ്റ്‌ബോട്ടിനോട് തേടാം.
അവസാനം പറഞ്ഞതാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു എഐ ചാറ്റ് ബോട്ട് എത്തുമ്പോഴുള്ള ഏറ്റവും വലിയ പ്രയോജനം. ചിത്രങ്ങള്‍ക്കൊപ്പമുള്ള കാപ്ഷനുകള്‍ എഴുതാനും, സന്ദേശങ്ങള്‍ എഴുതാനുമെല്ലാം ഈ ചാറ്റ്‌ബോട്ടിന്റെ സഹായം തേടാനാവും. എന്നാല്‍ എപ്പോഴാണ് ഇങ്ങനെ ഒരു ചാറ്റ്‌ബോട്ട് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുക എന്ന് വ്യക്തമല്ല.
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്റ്റ് ടീമിന് കമ്പനി തുടക്കമിടുന്ന കാര്യം ഫെബ്രുവരിയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ട്വിറ്ററിന് സമാനമായ ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള നീക്കവും ഇന്‍സ്റ്റാഗ്രാം നടത്തിവരുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ ഇത് അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
Content Highlights: instagram working on an ai chatbot
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..