ഫെയ്സ്ബുക്കിനടുത്തെത്തി; ഇൻസ്റ്റാഗ്രാം സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു


ഫെയ്‌സ്ബുക്കിന് തൊട്ടുപിന്നില്‍ ഇന്‍സ്റ്റഗ്രാം എത്തി, പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടിയായി

Instagram Logo | Photo: AP

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ.

ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി (രണ്ട് ബില്യണ്‍) എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. 296 കോടി (2.96 ബില്യണ്‍) പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്കിനുള്ളത്. അതേസമയം 200 കോടിയിലധികം ആളുകള്‍ മെസേജിങ് ആപ്പായ വാട്ട്‌സാപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ട്.



2018 ജൂണിലാണ് ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷത്തിനിപ്പുറം സജീവ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാന്‍ കമ്പനിക്കായി. കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടനവധി മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ് ഇന്‍സ്റ്റഗ്രാം വിധേയമായിരിക്കുന്നത്. മെറ്റ കൊണ്ടുവന്ന ഈ പരിഷ്‌കാരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിന് ഗുണം ചെയ്തുവെന്നാണ് ഉപയോക്താക്കളിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം അടിവരയിടുന്നത്.

ഫോളോ ചെയ്തിരുന്നവരുടെ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്ന രീതിയാണ് ഇന്‍സ്റ്റഗ്രാം പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അല്‍ഗോരിതം ഉപയോഗിച്ച് ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പോസ്റ്റുകള്‍ ഫീഡില്‍ എത്തിക്കുന്നു. ടിക് ടോക്കിലേതിന് സമാനമായ ഷോര്‍ട്ട് വീഡിയോസ് അഥവാ റീല്‍സ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചതും ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് കാരണമായി.

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത് മെറ്റയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളില്‍ നിന്ന് ലഭിക്കുന്ന പരസ്യവരുമാനമാണ് മെറ്റയുടെ പ്രധാന വരുമാനമാര്‍ഗം. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിനെ ഇന്‍സ്റ്റഗ്രാം പിന്തള്ളുന്ന കാലം വരുമോയെന്ന ആകാംക്ഷയിലാണ് ടെക് ലോകം.

Content Highlights: Instagram users reach 200 crore

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented