Photo: Instagram
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ക്വയ്റ്റ് മോഡ് അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന സംവിധാനമാണിത്.,
ക്വയ്റ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ഉപഭോക്താവിന് പിന്നീട് നോട്ടിഫിക്കേഷനുകളൊന്നും ലഭിക്കുകയില്ല. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കും.
യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ക്വയ്റ്റ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് താമസിയാതെ ഫീച്ചര്‍ അവതരിപ്പിക്കും.
ഇതിന് പുറമെ ഇന്‍സ്റ്റാഗ്രാമില്‍ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശം നല്‍കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇനിമുതല്‍ എക്സ്പ്ലോര്‍ പേജില്‍ നിന്നും നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത ഒന്നിലധികം ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുത്ത് Not Interested മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ഇങ്ങനെ ഒഴിവാക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് സമാനമായ ഉള്ളടക്കങ്ങള്‍ പിന്നീട് എക്സ്പ്ലോര്‍ ടാബിലും റീല്‍സിലും സെര്‍ച്ചിലുമൊന്നും കാണിക്കില്ല.
ചില വാക്കുകള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ ലഭിക്കുന്ന ബ്ലോക്ക് ചെയ്യാന്‍ നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സൗകര്യമുണ്ട്. ഈ സംവിധാനം ഉള്ളടക്കങ്ങള്‍ സജസ്റ്റ് ചെയ്യുന്നതിലും ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതുവഴി ഒന്നോ അതിലധികമോ വാക്കുകള്‍, ഇമോജികള്‍, ഹാഷ്ടാഗുകള്‍ എന്നിവ അടങ്ങുന്ന പോസ്റ്റുകള്‍ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കപ്പെടും. പ്രൈവസി സെറ്റിങ്സില്‍ ഹിഡന്‍ വേഡ്സ് എന്ന പേരില്‍ ഒരു സെക്ഷന്‍ തന്നെ ഇതിന് ലഭിക്കും.
Content Highlights: Instagram users can now pause notifications with 'Quiet mode'
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..