Photo: MBI
സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെ ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാം പിന്‍വലിച്ചു. ഫുള്‍ സ്ക്രീന്‍ ഹോം ഫീഡ് ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ് ഒഴിവാക്കിയത്. പോസ്റ്റുകള്‍ റെക്കമെന്റ് ചെയ്യുന്നത് താല്കാലികമായി കുറയ്ക്കാനും ഇന്‍സ്റ്റാഗ്രാം തീരുമാനിച്ചു.
ടിക് ടോക്കിന് സമാനമായി ഫുള്‍ സ്ക്രീന്‍ മോഡില്‍ കാണുംവിധം വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പുതിയ ഡിസൈന്‍ ഇന്‍സ്റ്റാഗ്രാമില്‍ പരീക്ഷിക്കുന്നതില്‍നിന്ന് പിന്മാറുകയാണെന്ന് ഒരു അഭിമുഖത്തിലാാണ് കമ്പനി മേധാവി ആദം മൊസേരി അറിയിച്ചത്. അല്‍ഗൊരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഫീഡില്‍ റെക്കമെന്റ് ചെയ്യുന്ന പോസ്റ്റുകള്‍ താല്കാലികമായി കുറയ്ക്കും.
'ഞങ്ങള്‍ ഒരു റിസ്ക് എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇടയ്ക്കിടെ നമ്മള് പരാജയപ്പെടുന്നില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത്ര വലുതായും ധൈര്യത്തോടെയും ചിന്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.' മൊസേരി പറഞ്ഞു. പുതിയ മാറ്റങ്ങളില്നിന്ന് പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെവരുമെന്നും അതിന് വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ വ്യക്തിത്വങ്ങളും ഫാഷന്‍ രംഗത്തെ താരങ്ങളുമായ കിം കര്ദാഷിയന്, കൈലി ജെന്നര്‍ ഉള്‍പ്പടെയുള്ളവര്‍ ടിക് ടോക്കിനെ പോലെയാവുന്നത് അവസാനിപ്പിക്കൂവെന്നും പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റാഗ്രാമിന്റെ പിന്മാറ്റം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..