ട്വിറ്ററിന്റെ 'തളര്‍ച്ച' മുതലെടുക്കാന്‍ ഇന്‍സ്റ്റാഗ്രാം; പുതിയ 'ടെക്സ്റ്റ് ബേസ്ഡ്' ആപ്പ് വരുന്നു


1 min read
Read later
Print
Share

photo: gettyimages

ലോണ്‍ മസ്‌കിന്റെ ട്വിറ്ററിനോട് മത്സരിക്കാനൊരുങ്ങുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം. ജൂണ്‍ അവസാനത്തോടുകൂടി ഇന്‍സ്റ്റാഗ്രാം ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കാനാണ് ഇന്‍സ്റ്റാഗ്രാം ലക്ഷ്യമിടുന്നത്.

എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്പ് ആയിരിക്കും ഇത് എന്ന് ലിയ ഹേബര്‍മാന്‍ എന്ന ടിപ്പ്സ്റ്റര്‍ പറയുന്നു. തന്റെ ഐസിവൈഎംഐ സബ്ട്രാക്ക് ന്യൂസ് ലെറ്ററിലാണ് ലിയ ഈ വിവരം പുറത്തുവിട്ടത്. പി92 എന്നാണ് ഈ ആപ്പിന്റെ കോഡ് നെയിം.

"ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയൂ, നിങ്ങളുടെ പ്രേക്ഷകരുമായും സഹൃദയരുമായും നേരിട്ട് സംസാരിക്കൂ" എന്നും ആപ്പ് ഡിസ്‌ക്രിപ്ഷനില്‍ പറയുന്നു. ടെക്സ്റ്റിനൊപ്പം ലിങ്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും പങ്കുവെക്കാം. ലൈക്കുകള്‍ റിപ്ലൈകള്‍ എന്നിവയും ഇതിലുണ്ടാവും. ഇന്‍സ്റ്റാഗ്രാമിന്റേയും ട്വിറ്ററിന്റേയും സമ്മിശ്ര രൂപമായിരിക്കും ഈ ആപ്പ് എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസ്റ്റഡണ്‍ പോലുള്ള മറ്റ് ആപ്പുകളുമായും ഈ പുതിയ ആപ്പ് ബന്ധിപ്പിക്കപ്പെടും. ആരെല്ലാം റിപ്ലൈ ചെയ്യണം, ആരെല്ലാം മെന്‍ഷന്‍ ചെയ്യണം എന്നെല്ലാം തീരുമാനിക്കാനുള്ള സൗകര്യം സെറ്റിങ്‌സിലുണ്ടാവും.

ആളുകള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യാനും നിങ്ങളുമായി ആശയവിനിമയം നടത്താനും നിങ്ങളുടെ പബ്ലിക്ക് ഉള്ളടക്കങ്ങള്‍ കാണാനുമെല്ലാം സാധിക്കും. ട്വീറ്റിന് സമാനമായ രീതിയിലാണ് പോസ്റ്റുകള്‍ ടൈംലൈനില്‍ പ്രദര്‍ശിപ്പിക്കപ്പെടുക.

Content Highlights: instagram to launch a text based app like twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
whatsapp

1 min

'വാട്‌സാപ്പ് ചാനല്‍' അവതരിപ്പിച്ച് മെറ്റ; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ നിര്‍മിക്കാം

Jun 8, 2023


Sam Altman And Modi

1 min

'എഐയ്ക്ക് ഇന്ത്യയില്‍ സാധ്യതകളേറെ' ; കൂടിക്കാഴ്ച നടത്തി സാം ആള്‍ട്മാനും പ്രധാനമന്ത്രിയും 

Jun 9, 2023


whatsapp

1 min

എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സാപ്പ്

Jun 8, 2023

Most Commented