Photo: Meta
മള്‍ട്ടി മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ ആകര്‍ഷകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സ് ക്രിയേറ്റര്‍മാര്‍ക്ക് പ്രയോജനപ്പെടുത്ത സൗകര്യങ്ങളാണ് അവതരിപ്പിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് കണ്ടെത്താനുള്ള സൗകര്യമാണ് അതിലൊന്ന്. ഇതിന് പുറമെ റീല്‍സ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാന്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിന് പുറമെ ആരാധകര്‍ക്ക് ക്രിയേറ്റര്‍മാര്‍ക്ക് ഗിഫ്റ്റുകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ടാവും.ഈ പുതിയ സൗകര്യങ്ങള്‍ വിശദമായി അറിയാം.
റീല്‍സ് ട്രെന്‍ഡ്‌സ്
റീല്‍സ് വീഡിയോകള്‍ക്കായി പുതിയ ആശയങ്ങള്‍ തേടുന്ന ക്രിയേറ്റര്‍മാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും ഈ സൗകര്യം. ജനപ്രിയമായ പുതിയ ഹാഷ്ടാഗുകളും പുതിയ ശബ്ദങ്ങളും വീഡിയോയില്‍ ഉപയോഗിക്കുന്നത് വഴി കാഴ്ച്ചക്കാരെ വര്‍ധിപ്പിക്കാനും ആരാധകരെ കൂട്ടാനും ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കും. ഇങ്ങനെയുള്ള ശബ്ദങ്ങളും, ഹാഷ്ടാഗുകളുനെല്ലാം ഇനി റീല്‍സ് ട്രെന്‍ഡ് എന്ന വിഭാഗത്തില്‍ പ്രത്യേകം കാണാം.
റീല്‍സ് എളുപ്പം എഡിറ്റ് ചെയ്യാം
സൗകര്യപ്രദമായി റീല്‍സ് വീഡിയോ എഡിറ്റ് ചെയ്യുന്നതിന് വീഡിയോ ക്ലിപ്പുകള്‍, സ്റ്റിക്കറുകള്‍, ഓഡിയോ, ടെക്‌സ്റ്റ് എന്നിവ ഒരിടത്ത് തന്നെ ലഭ്യമാവും. എല്ലാ ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സൗകര്യം ലഭിക്കും.
റീല്‍ ഇന്‍സൈറ്റ്
ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോകളുടെ സ്വീകാര്യത കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വിശകലനം ചെയ്യുന്നതിനായി ടോട്ടല്‍ വാച്ച് ടൈം, ആവറേജ് വാച്ച് ടൈം എന്നീ കണക്കുകള്‍ കൂടി റീല്‍ ഇന്‍സൈറ്റില്‍ ഉള്‍പ്പെടുത്തി.
റീല്‍ വീഡിയോ ആകെ എത്രനേരം ആളുകള്‍ കണ്ടു എന്നുള്ളതാണ് ടോട്ടല്‍ വാച്ച് ടൈം. വീഡിയോ ശരാശരി എത്രനേരം ആളുകള്‍ കാണുന്നുണ്ടെന്നുള്ളതാണ് ആവറേജ് വാച്ച് ടൈം.
റീലുകള്‍ക്ക് ഗിഫ്റ്റ് നല്‍കാം
ഈ സൗകര്യത്തിലൂടെ ആരാധകര്‍ക്ക് ക്രിയേറ്റര്‍മാര്‍ക്ക് ഗിഫ്റ്റുകള്‍ നല്‍കാന്‍ സാധിക്കും. ഹാര്‍ട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ എന്തെല്ലാം ഗിഫ്റ്റുകളാണ് ലഭിച്ചത് എന്ന് ക്രിയേറ്റര്‍മാര്‍ക്ക് പരിശോധിക്കാം.
Content Highlights: instagram reels new features for creators
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..