ഇന്‍സ്റ്റാഗ്രാം വഴി പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ഒതുക്കി അധ്യാപകനും വിദ്യാര്‍ത്ഥികളും


Photo: mbi

തൃശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ അവരുടെ തട്ടിപ്പിന്റെ രീതി പുതിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വിപുലീകരിച്ചിരിക്കുകയാണ്.നേരത്തെ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി മെസഞ്ചര്‍ സംവിധാനം ഉപയോഗിച്ച് ചാറ്റ് വഴിയാണ് പണം ആവശ്യപ്പെട്ടിരുന്നത്.

ഫെയ്സ്ബുക്കിലെ തട്ടിപ്പ് മിക്കവരുടെയും ശ്രദ്ധയില്‍പ്പെട്ടതോടുകൂടി ഇപ്പോള്‍ തട്ടിപ്പുകാര്‍ കൂട്ടത്തോടെ ഇന്‍സ്റ്റാഗ്രാമിലേക്ക് കൂട് മാറിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് വിരമിച്ച മലയാള അധ്യാപകന്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്റെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതാണ് ഇതിൽ ഏറ്റവും പുതിയത്.

ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്റെ ചിത്രവും പേരും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ sebusymphony 5 എന്ന പ്രൊഫൈല്‍ ഉണ്ടാക്കിയാണ് നിരവധി പേരെ തട്ടിപ്പുകാര്‍ സമീപിച്ചത്. ഇക്കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ അദ്ദേഹത്തിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ഉടനെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത് പ്രൊഫൈല്‍ പൂട്ടിച്ചിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ഒട്ടേറെപേര്‍ക്ക് പണം ആവശ്യപ്പെട്ട് അധ്യാപകന്റെ പേരിലുള്ള ചാറ്റ് ലഭിച്ചുവെങ്കിലും ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിരന്തരമായി ഫെയ്സ്ബുക്കിലും വാട്‌സാപ്പിലും എഴുതാറുള്ള ഐ.ടി. വിദഗ്ദ്ധനായ തങ്ങളുടെ അധ്യാപകന്‍ ഇങ്ങനെ മുഖവുരയില്ലാതെ പണം ചോദിക്കാന്‍ ഇടയില്ല എന്ന് കുട്ടികള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.

തട്ടിപ്പ് നടക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഉടനെ തട്ടിപ്പുകാരോട് തന്ത്രപരമായി ചാറ്റ് ചെയ്യണമെന്നും അയാളുടെ ഗൂഗിള്‍ പേ നമ്പറും അക്കൗണ്ട് നമ്പറും ഇംഗ്ലീഷില്‍ ചോദിച്ചു വാങ്ങണം എന്നും ആവശ്യപ്പെട്ട് ഫെയ്സ്ബുക്കില്‍ സെബാസ്റ്റ്യന്‍ ജോസഫ് പോസ്റ്റിട്ടിരുന്നു.

അതനുസരിച്ച് കുട്ടികള്‍ ഇയാളുടെ പക്കല്‍ നിന്ന് ഗൂഗിള്‍ പേ നമ്പര്‍ തഞ്ചത്തില്‍ കൈക്കലാക്കി. തുടര്‍ന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചത് അനുസരിച്ച് കുട്ടികള്‍ മലയാളത്തില്‍ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ മറുവശത്തെ വ്യാജന് ഉത്തരം മുട്ടി. വ്യാകരണത്തെറ്റുള്ള മുറി ഇംഗ്ലീഷില്‍ വീണ്ടും വീണ്ടും പണം ചോദിച്ചുകൊണ്ടിരുന്നതല്ലാതെ മലയാളത്തിലുള്ള ചോദ്യങ്ങള്‍ക്ക് തട്ടിപ്പുകാരന്‍ പ്രതികരിച്ചില്ല. പണം ചോദിച്ച് ഉദ്ദേശം 50ലേറെ പേര്‍ക്ക് മെസ്സേജ് ലഭിച്ചു എന്നാണ് അറിയുന്നത് എന്ന് ഡോ. സെബാസ്റ്റ്യന്‍ ജോസഫ് പറയുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേരിട്ട് ബന്ധപ്പെട്ടതോടെ തന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇവരെല്ലാം കൂടി സംയുക്തമായി പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ തീരെ സജീവമല്ലാത്ത ഏതാനും പേര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ പറ്റിയില്ല.അവര്‍ക്ക് പണം നഷ്ടപ്പെട്ടതായി പിന്നീട് അറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. പത്രം വായനയുടെ കുറവാണ് ഇത്തരം തട്ടിപ്പുകള്‍ പെരുകാന്‍ കാരണമെന്നും പത്രങ്ങളില്‍ തട്ടിപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ വരുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം വായിക്കാത്തതുകൊണ്ടാണ് പിന്നെയും പിന്നെയും ആളുകള്‍ തട്ടിപ്പിനിരയാകുന്നത് എന്നും ഡോ. സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രമുഖ ബാങ്കിലെ ഉദ്യോഗസ്ഥനായ ശിഷ്യന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം ചോദിച്ച തട്ടിപ്പുകാരനെ ഈ അധ്യാപകന്‍ തന്ത്രപൂര്‍വ്വം ചാറ്റിങ്ങിലൂടെ കുടുക്കിയത് ആയിടെ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. വ്യാജ പ്രൊഫൈല്‍ സംബന്ധിച്ച് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോ. സെബാസ്റ്റ്യന്‍ ജോസഫ് . പരാതി സൈബര്‍ വിഭാഗത്തിന് കൈമാറുമെന്ന് എസ്.എച്ച്.ഒ. സൈജു കെ. പോള്‍ അറിയിച്ചു.

Content Highlights: instagram fraudulent messages college teacher and students defended

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented