ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുകൾ കൂട്ടത്തോടെ 'സസ്പെൻഡ് ' ആകുന്നു; കാരണം അജ്ഞാതം


photo: gettyimages

ന്‍സ്റ്റാഗ്രാമില്‍ അജ്ഞാതമായൊരു സാങ്കേതിക പ്രശ്‌നം. ഇത് ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഉപയോഗിക്കാനാവാതെ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണ്. ഇന്‍സ്റ്റാഗ്രാം പോളിസി ലംഘനങ്ങളുണ്ടായാല്‍ മാത്രമാണ് ഈ രീതിയില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുള്ളത്. എന്നാല്‍ അത്തരം പ്രവൃത്തികളൊന്നും ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണ്.

നിരവധിയാളുകളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. 'We Suspended your account on 31 october 2022' എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ കാണുന്നത്. എങ്ങനെയാണ് വ്യാപകമായി ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായതെന്ന് വ്യക്തമല്ല.



എന്നാല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രവേശിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രയാസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.

Content Highlights: instagram down mass suspension of accounts

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented