Photo: NASA
അതിമനോഹരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ഇന്‍സൈറ്റ് മാര്‍സ് ലാന്റര്‍. ചൊവ്വയിലെ സൂര്യോദയത്തിന്റെ ചിത്രമാണിത്. ചൊവ്വയുടെ ആന്തരികഭാഗങ്ങളെ കുറിച്ചുള്ള പഠനദൗത്യവുമായെത്തിയ ആദ്യ ലാന്ററാണ് ഇന്‍സൈറ്റ്.
ഇന്റീരിയര്‍ എക്‌സ്‌പ്ലൊറേഷന്‍ സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്, ജിയോഡെസി ആന്റ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്നതിന്റെ ചുരുക്കമാണ് ഇന്‍സൈറ്റ് (InSight). ചൊവ്വയിലെ കമ്പനങ്ങളെ കുറിച്ചും അന്തര്‍ഭാഗത്തെ കുറിച്ചും പഠിക്കുന്നതിനാണ് ഈ ദൗത്യം. 2018 നവംബറില്‍ ചൊവ്വയിലെ ഇലീസിയം പ്ലനിഷ്യ മേഖലയിലാണ് ലാന്റര്‍ ഇറങ്ങിയത്. ഒരു ചൊവ്വാ വര്‍ഷം കൊണ്ട് (ഭൂമിയിലെ 687 ദിവസങ്ങള്‍) ഇന്‍സൈറ്റ് അതിന്റെ പ്രഥമ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയിരിക്കുന്ന അധികം സമയത്തിനിടെ തന്റെ ഫോട്ടോഗ്രഫിസ്‌കില്‍ പരീക്ഷിക്കുകയായാണ് ഇന്‍സൈറ്റ്.
നൂറുകണക്കിന് ചൊവ്വാകമ്പനങ്ങള്‍ (Marsquakes) അളക്കാന്‍ ഇന്‍സൈറ്റിന് സാധിച്ചിട്ടുണ്ടെന്ന് നാസ പറഞ്ഞു. ചൊവ്വയിലെ അജ്ഞാത കാന്തിക സ്പന്ദനങ്ങളെ പഠിക്കാനും ചൊവ്വയിലെ സൂര്യോദയം ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പകര്‍ത്താനും ഇന്‍സൈറ്റിന് സാധിച്ചിട്ടുണ്ട്.
ചൊവ്വാഗ്രഹം എങ്ങനെ രൂപീകരിക്കപ്പെട്ടു എന്ന് മാത്രമല്ല നമ്മള്‍ ഇന്‍സൈറ്റില്‍ നിന്ന് പഠിക്കുന്നത്. മനുഷ്യരുടെ ചൊവ്വാ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഭാവി ദൗത്യങ്ങള്‍ക്ക് വേണ്ടി ചൊവ്വയുടെ ഘടന പഠിക്കുന്നതിനും ഇന്‍സൈറ്റ് സഹായിക്കും.
പെര്‍സീവിയറന്‍സ് റോവര്‍, ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളും നാസയുടേതായി ചൊവ്വയിലുണ്ട്.
Content Highlights: InSight Lander Captures Stunning View of Sunrise on Mars
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..