ജോലിക്ക് ഇന്ത്യന്‍ വംശജര്‍ വേണ്ടെന്ന് നിര്‍ദേശം; യുഎസ് കോടതിയില്‍ ഇന്‍ഫോസിസിനെതിരെ കേസ്


Photo : Reuters

ബെംഗളൂരു: ജീവനക്കാരുടെ നിയമനകാര്യത്തില്‍ പക്ഷപാതപരമായി പെരുമാറുന്നതായുള്ള മുന്‍ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി ഭീമന്‍ ഇന്‍ഫോസിസ് നിയമനടപടി നേരിടുന്നു. യുഎസ് കോടതിയിലാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

പ്രായം, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോസിസില്‍ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കഴിഞ്ഞ കൊല്ലം നല്‍കിയ പരാതിയില്‍ ഇന്‍ഫോസിസിന്റെ ടാലന്റ് അക്യുസിഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ജില്‍ പ്രജീന്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ വംശജര്‍, കുട്ടികളുള്ള വനിതകള്‍, അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കണമെന്ന് കമ്പനി നിര്‍ദേശിച്ചിരുന്നതായി ജില്‍ പ്രജീന്‍ പറയുന്നു.



ന്യൂയോര്‍ക്കിലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്ട് കോര്‍ട്ടിന് മുമ്പിലാണ് ജില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍ഫോസിസിനെതിരെ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥരും പാര്‍ട്‌നര്‍മാരും ചേര്‍ന്ന് കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് കേസ് ഫയല്‍ ചെയ്തത്. വിവേചനപരമായി പെരുമാറുന്ന, ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത സംസ്‌കാരം കമ്പനി തുടരുന്നത് തനിക്ക് ഞെട്ടലുണ്ടാക്കിയതായും ജോലിയ്ക്ക് ചേര്‍ന്ന് ആദ്യമാസങ്ങളില്‍ കമ്പനിയുടെ നിയമവിരുദ്ധമായ ഈ രീതി മാറ്റിയെടുക്കാന്‍ ശ്രമിച്ചതായും ജില്‍ കോടതിയില്‍ വ്യക്തമാക്കി.

കമ്പനിക്കെതിരെയുള്ള കേസ് തള്ളാന്‍ ഇന്‍ഫോസിസ് അപേക്ഷ നല്‍കിയിരുന്നു. ജീവനക്കാരുടെ നിയമനത്തിലെ പക്ഷപാതപരമായ നടപടികളുമായി സഹകരിക്കാത്തതിനാലാണ് ജില്ലിനെ ജോലിയില്‍ നിന്ന് പിരിച്ചവിട്ടതെന്ന ആരോപണവും ഇന്‍ഫോസിസ് നിഷേധിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ജില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല എന്ന കാരണവും കേസ് റദ്ദാക്കാന്‍ ഇന്‍ഫോസിസ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇന്‍ഫോസിസിന്റെ അപേക്ഷ കോടതി നിരസിച്ചു. കൂടാതെ 21 ദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍സള്‍ട്ടിങ് മേധാവിയുമായ മാര്‍ക് ലിവിങ്‌സ്ടണ്‍, മുന്‍ പാര്‍ട്‌നര്‍മാരായ ഡാന്‍ ആള്‍ബ്രൈറ്റ്, ജെറി കേട്‌സ് എന്നിവര്‍ക്കെതിരെയാണ് കോടതി കേസ് ഫയല്‍ ചെയ്തിരിക്കുന്ന

Content Highlights: Infosys, Faces Culture Of Bias Suit, In US

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented