വാട്‌സാപ്പിന് ഇനി പഴയ പോലെ പ്രവര്‍ത്തിക്കാനാവില്ല; കാരണം ഇന്ത്യയുടെ സോഷ്യല്‍ മീഡിയ നിയമം


കോടതി പാസാക്കിയ ജുഡിഷ്യല്‍ ഉത്തരവ് അനുസരിച്ചോ ഐടി ആക്റ്റ് ക്ഷന്‍ 69 അനുസരിച്ച് അധികൃതര്‍ പുറത്തിറക്കുന്ന ഉത്തരവ് അനുസരിച്ചോ സന്ദേശങ്ങളുടെ ഉറവിടവുമായിബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം.

Photo: AFP

സാമൂഹിക മാധ്യമങ്ങള്‍, ഓടിടി പ്ലാറ്റ്‌ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചതോടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരും. സോഷ്യല്‍മീഡിയാ വെബ്‌സൈറ്റുകളിലും മെസേജിങ് ആപ്പുകളിലും പ്രചരിക്കുന്ന കുറ്റകരമായ സന്ദേശങ്ങളുടെ ഉറവിടം കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെടുമ്പോള്‍ വ്യക്തമാക്കണം എന്ന നിർദേശമാണ് വാട്സാപ്പിന് വെല്ലുവിളിയാവുക.

സന്ദേശങ്ങളുടെ ഉറവിടം അഥവാ അത് ആദ്യമായി സൃഷ്ടിച്ചത് ആരാണ് എന്ന് അറിയണമെങ്കില്‍ വാട്‌സാപ്പില്‍ അയക്കപ്പെടുന്ന സന്ദേശങ്ങള്‍ക്കെല്ലാമൊപ്പം ഒരു ഒറിജിന്‍ ഐഡി കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. ഉദാരണത്തിന് ഒരു സന്ദേശം ചയ്യാറാക്കിയത് 9995000000 എന്ന നമ്പറിലാണെങ്കില്‍ ആ സന്ദേശത്തിനൊപ്പം ആ മൊബൈല്‍ നമ്പറും കൂട്ടിച്ചേര്‍ക്കേണ്ടതായിവരും.

ഇങ്ങനെ വരുമ്പോള്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും കുറ്റകരമായ ഉള്ളടക്കങ്ങളുടേയും ഉറവിടം കണ്ടെത്താനും അത് തയ്യാറാക്കിയ ആളെ പിടികൂടാനും വളരെ എളുപ്പമാണ്. ‌സർക്കാരിന്റെ ഈ ആവശ്യം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്ന് കാണിച്ച് വാട്‌സാപ്പ് പലതവണ നിരാകരിച്ചതാണ്.

എല്ലാ സേവനങ്ങളും രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന കർശന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സന്ദേശങ്ങളുടെ ഒറിജിനേറ്റർ ഐഡി സൂക്ഷിക്കാൻ വാട്സാപ്പ് ഉൾപ്പടെയുള്ള സേവനങ്ങള്‍ നിർബന്ധിതരാവും

കോടതി പാസാക്കിയ ജുഡിഷ്യല്‍ ഉത്തരവ് അനുസരിച്ചോ ഐടി ആക്ഷന്‍ 69 അനുസരിച്ച് അധികൃതര്‍ പുറത്തിറക്കുന്ന ഉത്തരവ് അനുസരിച്ചോ സന്ദേശങ്ങളുടെ ഉറവിടവുമായിബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം.

New Rule
നടപ്പിലാക്കുന്നതില്‍ വെല്ലുവിളിയേറെ

സന്ദേശങ്ങള്‍ക്ക് സമ്പൂർണ സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ടാണ് വാട്സാപ്പ് പ്രവർത്തിക്കുന്നത്. സന്ദേശങ്ങൾ ഒരു രീതിയിലും പിന്തുടരില്ലെന്ന് വാട്സാപ്പ് പറയുന്നുണ്ട്. എന്നാൽ, ഒറിജിനേറ്റർ ഐഡി സന്ദേശങ്ങള്‍ക്കൊപ്പം നൽകേണ്ടി വന്നാൽ ഇന്ത്യൻ ഉപയോക്താക്കള്‍ അയക്കുന്ന ഓരോ സന്ദേശവും പിന്തുടരപ്പെടും.

ഈ ഒറിജിനേറ്റർ ഐഡി നൽകുന്നതിൽ മറ്റൊരു വലിയ വെല്ലുവിളിയുമുണ്ട്. ഒരു വിദേശ നമ്പറില്‍ നിന്ന് ഇന്ത്യന്‍ നമ്പറിലേക്ക് ഒരു സന്ദേശം വന്നാല്‍ ആ സന്ദേശം ലഭിച്ച ഇന്ത്യന്‍ നമ്പറിനാണ് ആ സന്ദേശത്തിന്റെ ഒറിജിനേറ്റര്‍ ഐഡി നല്‍കുക. അതായത് 200 അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഒരു വിദേശ നമ്പറില്‍ നിന്നും ഒരാള്‍ സന്ദേശം അയച്ചാല്‍ ആ ഗ്രൂപ്പിലെ ഇന്ത്യന്‍ നമ്പറുകളെല്ലാം ആ സന്ദേശത്തിന്റെ സ്രഷ്ടാക്കളായി രേഖപ്പെടുത്തപ്പെടും. ഒരേ സന്ദേശം തന്നെ ഇങ്ങനെ പലതവണ വിദേശ നമ്പറുകളിൽ നിന്ന് ഇന്ത്യക്കാരിലേക്ക് എത്തുമ്പോൾ ഒരു സന്ദേശത്തിന് തന്നെ ആയിരക്കണക്കിന് സ്രഷ്ടാക്കള്‍ ഉണ്ടാവുന്ന അവസ്ഥ വരും. ഇത് സന്ദേശങ്ങളുടെ യഥാര്‍ത്ഥ വിടം കണ്ടെത്തുന്നതില്‍ വെല്ലുവിളിയാണ്.

നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളി മാത്രമല്ല. ഇത് വിദേശ നമ്പറുകളുടെ അടക്കം സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിക്കും. ഈ പ്രതിസന്ധി നേരിടാന്‍ ഇന്ത്യന്‍ നമ്പറുകള്‍ക്ക് മാത്രമായി പ്രത്യേകം ആപ്പ് പുറത്തിറക്കേണ്ടി വരും. അതിന് തയ്യാറായാൽ വദേശ നമ്പറുകളുടെ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.

വിപണിയിലും നഷ്ടമുണ്ടാക്കും

സ്വകാര്യത നഷ്ടപ്പെടുന്നതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ ഇത്തരം സേവനങ്ങളെ കയ്യൊഴിഞ്ഞ് പകരം സംവിധാനങ്ങള്‍ തേടുന്ന അവസ്ഥ വരും. നിയമത്തിന് വഴങ്ങാത്ത സേവനങ്ങള്‍ ഉണ്ടെങ്കില്‍ അവയിലേക്ക് മാറുകയോ ഒരു കേന്ദ്ര സെര്‍വറിന്റെ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുകയും ഭരണകൂടത്തിന് എളുപ്പം ഇല്ലാതാക്കാനോ നിരീക്ഷിക്കാനോ സാധിക്കാത്ത പിയര്‍ റ്റു പിയര്‍, സെല്‍ഫ് ഹോസ്റ്റഡ് മെസേജിങ് പ്ലാറ്റ് ഫോമുകളെ ആശ്രയിക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങും.

എന്തായാലും, ഈ പുതിയ നിര്‍ദേശങ്ങളോട് വാട്‌സാപ്പ് ഏത് രീതിയിലാണ് പ്രതികരിക്കുക എന്ന് കണ്ടറിയണം.

Content Highlights: indias new social media guidelines will affect WhatsApp

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented