ബെംഗളുരു: ഇന്ത്യയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ആമസോണ്‍ അലക്‌സ. ഈ വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനത്തോടുള്ള ആശയവിനിമയങ്ങളില്‍ പോയ വര്‍ഷം 67 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 

ദിവസം 19,000 തവണയാണ് ഉപയോക്താക്കള്‍ അലക്‌സയോട് ഐ ലവ് യു എന്ന് പറഞ്ഞത്. 2019-ല്‍ 1200 തവണയായിരുന്നു ഇതെന്ന് കമ്പനി പറയുന്നു. 

ഇന്ത്യയിലെ സ്മാര്‍ട് ഹോം സ്പീക്കര്‍ വിപണിയില്‍ മുന്നിലുള്ളതും ആമസോണ്‍ എക്കോ സ്മാര്‍ട് സ്പീക്കറുകളാണ്. മെട്രോ ഇതര നഗരങ്ങളിലെ കൂടുതല്‍ ഉപഭോക്താക്കള്‍ എക്കോ ഉപകരണം വാങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ അലക്‌സ ഉപയോക്താക്കളില്‍ 50 ശതമാനത്തിലധികം ഇവരാണ്. 2020-ല്‍ 85 ശതമാനം പേരും വാങ്ങിയത് എക്കോ സ്മാര്‍ട് സ്പീക്കറുകളാണ്. 

ഇന്ത്യയില്‍ കൂടുതല്‍ വിലക്കുറവില്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് ലഭ്യമാക്കുമെന്നും വീടുകളിലേക്ക് വോയ്‌സ് സേവനം അവതരിപ്പിക്കാന്‍ ഇഷ്ടമുള്ള ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുമെന്നും ആമസോണ്‍ പറഞ്ഞു. 

ഫെബ്രുവരി 15-ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ നേരം എക്കോ ഉപകരണങ്ങള്‍ക്ക് ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ബ്ലോക്ക് ബസ്റ്റര്‍ ഓഫറുകള്‍ ലഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.

രാജ്യത്ത് വിപണിയിലുള്ള ചില മുന്‍നിര സ്മാര്‍ട്‌ഫോണുകള്‍ അലക്‌സ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണിന്റെ ആന്‍ഡ്രോയിഡ് ആപ്പിലും അലക്‌സ വോയ്‌സ് അസിസ്റ്റന്റ് ലഭ്യമാണ്. ഇതുവഴി ദിവസേന 5.8 ലക്ഷം റിക്വസ്റ്റുകളാണ് ലഭിച്ചത്. 

കഴിഞ്ഞ വര്‍ഷം അലെക്‌സ ഉപയോഗിച്ച് ഉപകരണങ്ങള്‍ നിയന്ത്രിച്ചത് ദിവസം 8.6 ലക്ഷം തവണയാണ്. 

Content Highlights: Indians said 'I Love You' to Alexa 19K times a day in 202