സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ഇന്ത്യാക്കാര്‍ക്ക് മൂഡില്ല; വലിയ മാന്ദ്യം മുന്നില്‍ കണ്ട് കമ്പനികള്‍


ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റൈയും, ആഗോള മാന്ദ്യത്തിന്റേയും ആഘാതം എത്രത്തോളമുണ്ടാവുമെന്ന് കണക്കാക്കാന്‍ സ്മാര്‍ട്‌ഫോണ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ലോക്ക് ഡൗണിനിടെ പലചരക്ക് സാധനങ്ങള്‍, ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങള്‍ പോലുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ജനങ്ങള്‍ പുതിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് പണം മുടക്കാനുള്ള മാനസികാവസ്ഥയിലല്ല.

ഫാക്ടറികളും റീടെയില്‍ സ്ഥാപനങ്ങളും അടച്ചതിനാലും ഓണ്‍ലൈന്‍ വില്‍പ്പന നടക്കാത്തതിനാലും ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം രാജ്യവ്യാപകമായി ഇതിനകം 40 ശതമാനം കുറഞ്ഞു.

വിതരണ ശൃംഖല നിശ്ചലമായത് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളേയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

ആളുകള്‍ വിവേചനപരമായി ചിന്തിക്കുന്നതിനെ തുടര്‍ന്നുള്ള താല്‍കാലികമായ വൈകല്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്ന് കൗണ്ടര്‍പോയിന്റ് പറയുന്നു. സമീപകാല മാന്ദ്യങ്ങളെ കുറിച്ച് പഠിച്ചാണ് കൗണ്ടര്‍പോയിന്റ് അവരുടെ പ്രവചനങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കൊണ്ട് വലിയ വളര്‍ച്ച നേടിയിട്ടുണ്ട് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി. എങ്കിലും അസംസ്‌കൃത വസ്തുക്കള്‍ക്കായി രാജ്യം ഇപ്പോഴും ചൈനയെയാണ് വലിയൊരളവില്‍ ആശ്രയിക്കുന്നത്.

ലോക്ക് ഡൗണ്‍ മൂലം പല സ്മാര്‍ട്‌ഫോണ്‍ കമ്പനികളും സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. സ്മാര്‍ട്‌ഫോണുകളുടെ മുഖ്യ വിതരണക്കാരായിരുന്ന ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വാണിജ്യസ്ഥാപനങ്ങള്‍ അവശ്യസാധന സാമഗ്രികള്‍ മാത്രമാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

Content Highlights: Indians in no mood to buy smartphones, sharp contraction ahead

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented