NASA Astronaut Candidate Anil Menon | Credits: NASA
നാസയുടെ ഭാവി പദ്ധതികള്‍ക്കായുള്ള പുതിയ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചു. 12,000 അപേക്ഷകരില്‍ നിന്ന് പത്ത് പേരെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജനായ കൃത്യമായി പറഞ്ഞാല്‍ പാതി മലയാളിയായ അനില്‍ മനോന്‍ ഈ പത്തംഗ സംഘത്തില്‍ ഒരാളാണ്. അടുത്തവര്‍ഷം ജനുവരിയിലാണ് അദ്ദേഹം ഡ്യൂട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ പരിശീലനമുണ്ടാകും.
മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍ കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനില്‍ മേനോന്‍. നേരത്തെ സ്‌പേസ് എക്‌സിന്റെ ഡെമോ-2 മിഷന്റെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു. അതിന് മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങളില്‍ നാസയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 201 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ലെഫ്റ്റനന്റ് കേണല്‍ മേനോന്‍ 45-ാമത്തെ സ്‌പേസ് വിങില്‍ ഫ്‌ളൈറ്റ് സര്‍ജന്‍ എന്ന നിലിയില്‍ പിന്തുണ നല്‍കുകയും 173-ആം ഫൈറ്റര്‍ വിംഗിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
സ്‌പേസ് എക്‌സില്‍ ജോലി ചെയ്യുന്ന അന്നാ മേനോന്‍ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. 1995 ല്‍ മിനെസോട്ടയിലെ സമ്മിറ്റ് സ്‌കൂളില്‍ നിന്നും സെന്റ് പോള്‍ അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും 2006 ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍, 2009 ല്‍ സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യതനേടി. വൈല്‍ഡെര്‍നെസ് മെഡിസിന്‍, എയറോസ്‌പേസ് മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.
ഹാര്‍വാര്‍ഡില്‍ ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിംഗ്ടണ്‍സ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പോളിയോ വാക്‌സിനേഷന്‍ പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അദ്ദേഹം ഇന്ത്യയിലും ഒരു വര്‍ഷം ചെലവഴിച്ചിട്ടുണ്ട്.
Content Highlights: Indian-origin Anil Menon among NASA’s 10 new astronaut recruits
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..