ജീവന്‍ രക്ഷിച്ച 'ആപ്പിളി'ന് നന്ദി പറഞ്ഞ് വിദ്യാര്‍ഥി, മറുപടിയുമായി ടിം കുക്ക്


ടിം കുക്ക് | photo: ap

സ്മാര്‍ട്ട്‌വാച്ച് വിപണിയില്‍ മുന്‍പന്തിയിലാണ് എപ്പോഴും ആപ്പിളിന്റെ സ്ഥാനം. പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലും ആപ്പിള്‍ മികവ് കാട്ടാറുണ്ട്. ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ സംഭവങ്ങളും നിരവധിയാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഒരു 17-കാരനായ വിദ്യാര്‍ഥി ആപ്പിളിന്റെ സ്മാര്‍ട്ട്‌ വാച്ചിന് നന്ദി പറയുകയാണ്, അപകടത്തില്‍പ്പെട്ട തന്റെ ജീവന്‍ രക്ഷിച്ചതിന്.

കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രക്കിങ്ങിനിടെയാണ് 17-കാരനായ നിലേഷ് മേത്ത അപകടത്തില്‍പ്പെട്ടത്. ലൊനാവാലയ്ക്ക് സമീപമുള്ള വിസാപൂര്‍ ഫോര്‍ട്ടിലാണ് സംഭവം. കാല്‍വഴുതി താഴേക്കുവീണ മേത്ത ഒറ്റപ്പെട്ടു. കൈയില്‍ ഫോണില്ലായിരുന്നുവെങ്കിലും ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് വിദ്യാര്‍ഥി ധരിച്ചിരുന്നു. ഫോണില്ലെങ്കിലും കോള്‍ ചെയ്യാനാകുന്ന ഫീച്ചറുള്ള ആപ്പിള്‍ സീരിസ് 7 ശ്രേണിയിലുള്ള സ്മാര്‍ട്ട് വാച്ചാണ് മേത്ത ധരിച്ചിരുന്നത്. 150 മീറ്ററോളം താഴ്ചയിലേയ്ക്കാണ് വീണത്. വീഴ്ചയില്‍ ബോധം നഷ്ടമായിരുന്നില്ല. വാച്ചില്‍ നെറ്റ്‌വര്‍ക്ക് ഉണ്ടെന്ന് മനസിലാക്കിയതോടെ സുഹൃത്തുക്കളെയും വീട്ടുകാരെയും ബന്ധപ്പെടാന്‍ മേത്തയ്ക്ക് സാധിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി മേത്തയെ രക്ഷിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.



'ഫോര്‍ട്ടിലെത്തി ഫോട്ടോയെടുത്ത ശേഷം ഞങ്ങള്‍ മടങ്ങുകയായിരുന്നു. തിരിച്ചുവരുന്ന വഴിക്ക് മഴ ശക്തമായതോടെ ഞാന്‍ തെന്നി താഴേയ്ക്ക് വീണു. കൂട്ടുകാര്‍ക്ക് എന്നെ കാണാനാകുമായിരുന്നില്ല. ഇലപ്പടര്‍പ്പുകള്‍ക്കിടയിലാണ് ഞാന്‍ കുടുങ്ങിക്കിടന്നത്. ഫോണില്ലാതെയും കാള്‍ ചെയ്യാനാകുന്ന ഫീച്ചറുള്ള ആപ്പിള്‍ വാച്ചുള്ളത് കൊണ്ടാണ് ഞാനിപ്പോള്‍ ജീവനോടെ ഇരിക്കുന്നത്. കൃത്യസമയത്ത് വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ സാധിച്ചു.

അപകടത്തില്‍ കാലിന് പരിക്കേറ്റ മേത്തയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ സ്മാര്‍ട്ട് വാച്ചിനോടുള്ള നന്ദിയെന്നോണം ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് മേത്ത ഒരു ഇമെയിലും അയച്ചു. മേത്തയ്ക്ക് ഇരട്ടി സന്തോഷം നല്‍കിക്കൊണ്ട് വൈകാതെ കുക്കിന്റെ മറുപടിയും എത്തി. 'നിങ്ങള്‍ സുഖം പ്രാപിച്ച് വരികയാണെന്ന് അറിഞ്ഞതില്‍ സന്തോഷം. നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കുവച്ചതിന് നന്ദി', ടിം കുക്ക് കുറിച്ചു.

മുന്‍പും പലതവണ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. ആപ്പിള്‍ വാച്ച് സീരിസ് 8 ലെ ക്രാഷ് ഡിറ്റെക്ഷന്‍ ഫീച്ചര്‍, ഫാള്‍ ഡിറ്റെക്ഷന്‍ ഫീച്ചര്‍ എന്നിവയെല്ലാം വളരെ ഉപകാരപ്രദമാണ്.

Content Highlights: Indian teen survives from accident using apple watch

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented