ഇന്ത്യന്‍ ടെക്‌നോളജി രംഗം ജോലി നല്‍കിയത് 4.5 ലക്ഷം പേര്‍ക്ക്; വന്‍ വര്‍ധന


തൊഴിലാളികളില്‍ മൂന്നില്‍ ഒരാള്‍ നേരത്തെ തന്നെ ഡിജിറ്റല്‍ നൈപുണ്യം ആര്‍ജിച്ചവരാണ്.

Photo: Gettyimages

ന്യൂഡല്‍ഹി: 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ സാങ്കേതിക വിദ്യാ വ്യവസായ രംഗം തൊഴില്‍ നല്‍കിയത് 4.5 ലക്ഷം പേര്‍ക്ക്. ആദ്യമായാണ് ഇത്രയും പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്ന് പുതിയ നാസ്‌കോം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരെ ചേര്‍ക്കുന്നതില്‍ 10 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

കഴിവുകള്‍, സാങ്കേതികവിദ്യ, സഹകരണം, നൂതനത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ട്രില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' നാസ്‌കോം ചെയര്‍പേഴ്സണ്‍ രേഖ എം. മേനോന്‍ പറഞ്ഞു.

തൊഴിലാളികളില്‍ മൂന്നില്‍ ഒരാള്‍ നേരത്തെ തന്നെ ഡിജിറ്റല്‍ നൈപുണ്യം ആര്‍ജിച്ചവരാണ്. അല്ലാത്തവര്‍ക്കുള്ള പരിശീലനവും വന്‍തോതില്‍ ഈ രംഗത്ത് നടക്കുന്നുണ്ട്. 2.8 ലക്ഷം പേര്‍ക്കാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ സാങ്കേതിക വ്യവസായ രംഗം നൈപുണ്യ പരിശീലനം നല്‍കിയിട്ടുള്ളത്.

36 ശതമാനം ജീവനക്കാര്‍ വനിതകളാണ്. ഇതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ജോലി നല്‍കുന്ന സ്വകാര്യ മേഖലയായി ഇന്ത്യയിലെ സാങ്കേതിക രംഗം മാറി. 18 ലക്ഷത്തിലേറെ വനിതാ ജീവനക്കാര്‍ ഈ രംഗത്തുണ്ട്.

50 ലക്ഷത്തിലേറെ തൊഴില്‍ ശക്തിയുമായി ഡിജിറ്റല്‍ കഴിവുള്ളവരുടെ ഒരു ആഗോള ഹബ്ബായി ഇന്ത്യ മാറിയിട്ടുണ്ട്.

70 ശതമാനം സാങ്കേതികവിദ്യാ സ്ഥാപനങ്ങളും ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ സ്വീകരിച്ച് വരികയാണ്. ആഗോള നിലവാരത്തിനൊക്കുന്ന വിര്‍ച്വല്‍ സ്‌ക്രീനിങ്, റിക്രൂട്ട്‌മെന്റ്, ഓണ്‍ ബോഡിങ്, ട്രെയ്‌നിങ് എന്നിവ ഈ മേഖലയിലെ സാധാരണ രീതിയായി മാറിയിട്ടുണ്ട്.

Content Highlights: Indian tech industry hired record 4.5 lakh people

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented