'അന്യായമാണിത്', ഗൂഗിളിനും ആപ്പിളിനുമെതിരേ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍


ഷിനോയ് മുകുന്ദന്‍

ദക്ഷിണ കൊറിയന്‍ മാതൃകയില്‍ സാങ്കേതിക വിദ്യാരംഗത്തെ കുത്തക കമ്പനികള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്നാണ് സ്റ്റാര്‍ട്ട് അപ്പുകളുടെ ആവശ്യം.

Indian start-ups raise voice against Google and Apple

ഗൂഗിളിന്റെയും ആപ്പിളിന്റെയും നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കുള്ളിലെ പണമിടപാടുകള്‍ക്ക് തങ്ങളുടെ തന്നെ പേമന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് മേല്‍ ഗൂഗിളും ആപ്പിളും സമ്മര്‍ദം ചെലുത്തുന്നതിനും മത്സരാധിഷ്ഠിത വിപണിക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നതിനെതിരെയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ രംഗത്തുവന്നിരിക്കുന്നത്.

സ്വന്തം പേമെന്റ് ബില്ലിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഡെവലപ്പര്‍മാരെ നിര്‍ബന്ധിക്കുന്നത് കൂടാതെ ഇടപാടുകള്‍ക്ക് 30 ശതമാനം കമ്മീഷനും ആപ്പിളും, ഗൂഗിളും ഈടാക്കുന്നുണ്ട്. ഉയര്‍ന്ന നിരക്ക് താങ്ങാനാകാത്ത കമ്പനികള്‍ക്ക് മറ്റ് പേമെന്റ്/ബില്ലിങ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ അവസരത്തിന് തടയിടുകയാണ് ഈ കുത്തക കമ്പനികള്‍. മറ്റ് പേമെന്റ് പ്രൊവൈഡര്‍മാര്‍ക്ക് വിപണിയില്‍ മത്സരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

Photo Credit- ADIF
സിജോ കുരുവിള, ആഡിഫ്,
എക്സിക്യൂട്ടീവ് ഡയറക്ടര്‍ | Photo Credit- ADIF

"അനിയന്ത്രിതമായ നിയമങ്ങളും നയങ്ങളും നടപ്പിലാക്കുന്നതിന് ഈ പ്ലാറ്റ്‌ഫോമുകള്‍ വിപണികളിലെ അവരുടെ പ്രബല സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്. 30 % എന്ന ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു എന്നതിനേക്കാള്‍ അവരുടെ അന്യായമായ നിലപാടുകളും നയങ്ങളുമാണ് തങ്ങള്‍ എതിര്‍ക്കുന്നത്", ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ കൂട്ടായ്മയായ അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍ (ആഡിഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ കുരുവിള മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വിപണിയിലെ മത്സരം ന്യായമായിരിക്കണം. വില നിര്‍ണയിക്കേണ്ടത് റെഗുലേറ്റര്‍മാരോ ഗൂഗിളോ ആപ്പിളോ അല്ല അത് വിപണിക്ക് വിട്ടുകൊടുക്കണം. ന്യായവും മത്സരാധിഷ്ഠിതവുമായ വിപണികളില്‍ മാത്രമേ പുതുമ വളരുകയുള്ളൂ എങ്കില്‍ മാത്രമേ. സുസ്ഥിരമായ വിജയം ഉപഭോക്താവിനും കമ്പനികള്‍ക്കും വിപണികള്‍ക്കും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്കുള്ളിലെ പണമിടപാടുകള്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിനെതിരെ രൂപീകൃതമായ സംഘടനയാണ് ആഡിഫ്. 350 ലേറെ അംഗങ്ങളുള്ള സംഘടനയില്‍ പേടിഎം, ഭാരത് മാട്രിമോണി ഉള്‍പ്പടെയുള്ള മുന്‍നിര ഇന്ത്യന്‍ കമ്പനികളും ഭാഗമാണ്.

ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് പേമെന്റ് സേവനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനും ന്യായമായ വിപണി സമ്പ്രദായങ്ങളും പരാതി പരിഹാര സംവിധാനവും ഉറപ്പുവരുത്തുന്നതിനുമായി ദക്ഷിണ കൊറിയന്‍ മാതൃകയില്‍ സാങ്കേതിക വിദ്യാരംഗത്തെ കുത്തക കമ്പനികള്‍ക്കെതിരേ നിയമനിര്‍മാണം വേണമെന്നാണ് സ്റ്റാര്‍ട്ട് അപ്പുകളുടെ ആവശ്യം.

രാജ്യത്തെ ഭൂരിഭാഗം സ്റ്റാര്‍ട്ട് അപ്പുകളും ഈ കമ്പനികളുടെ നയങ്ങളില്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നമ്മുടെ രാജ്യത്ത് ദക്ഷിണകൊറിയയ്ക്ക് സമാനമായ ഒരു നിയമനിര്‍മാണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി ആഡിഫ് നിരന്തര ഇടപെടല്‍ നടത്തുമെന്നും സിജോ കുരുവിള വ്യക്തമാക്കി.

Content Highlights: Indian start-ups raise voice against Google and Apple

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented