കൗഷിക് കപ്പഗണ്ഡുലു | PHOTO:LinkedIn
ലണ്ടന്‍: 'പരിസ്ഥിതി ഓസ്കര്' എന്നറിയപ്പെടുന്ന 'എര്‍ത്ത് ഷോട്ട്' പുരസ്കാരം ഇത്തവണ തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിടകര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സുസ്ഥിരപരിഹാരം ഉറപ്പുനല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഖെയ്തിയുടേത്.
ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എര്‍ത്ത് ഷോട്ട് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടിരൂപ) സമ്മാനത്തുക. വെള്ളിയാഴ്ച വൈകീട്ട് ബോസ്റ്റണില്‍ നടന്ന ചടങ്ങില്‍ അഞ്ചു വിഭാഗങ്ങളിലായുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 'പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും' എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാര്‍ഡ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ചെറുകിടകര്‍ഷകര്‍ക്ക്, കുറഞ്ഞചെലവില്‍ വിളവു വര്‍ധിപ്പിക്കാനും അവരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും അവസരമൊരുക്കുകയാണ് ഖെയ്തിയുടെ ലക്ഷ്യം. ഭൂമി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്കുന്ന ഈ പുരസ്കാരത്തിലൂടെ ശോഭനമായ ഭാവി ഉണ്ടാകുമെന്ന് പുരസ്കാരദാനച്ചടങ്ങില്‍ വില്യം രാജകുമാരന് പറഞ്ഞു. ഇന്ത്യയിലെ 10 കോടിയോളംവരുന്ന ചെറുകിടകര്‍ഷകരില്‍ അതിദരിദ്രരായവര്‍ക്ക് സഹായമുറപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഖെയ്തി സഹസ്ഥാപകനും സി.ഇ.ഒ.യുമായ കൗഷിക് കപ്പഗണ്ഡുലു പറഞ്ഞു.
Content Highlights: Indian Startup Kheyti Wins Prince William's Earthshot Prize
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..