വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ


Photo: IANS

ചെന്നൈ: വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒ. ഒക്ടോബര്‍ 23 ന് രാത്രി 12.07 ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലായിരിക്കും വിക്ഷേപണം.

വണ്‍വെബ്ബിന്റെ ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെറ്റ് വര്‍ക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്ബ്) ഐഎസ്ആര്‍ഒയുടെ സഹ സ്ഥാപനമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും തമ്മില്‍ കരാറിലെത്തിയിരുന്നു.

ആറ് ടണ്‍ ഭാരമുള്ള പേലോഡ് ആണ് വിക്ഷേപിക്കുക. 2023 ജനുവരിയില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍ വെബ്ബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ പിന്‍ബലത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം.


Content Highlights: Indian rocket to launch 36 OneWeb satellites on Oct 23

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented