ട്വിറ്ററിലെ മാറ്റങ്ങള്‍ക്ക് ഇലോണ്‍ മസ്‌കിനെ സഹായിക്കാന്‍ ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണനും


ശ്രീറാം കൃഷ്ണൻ | Photo: twitter.com/sriramk

സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്വിറ്ററിന്റെ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെ സഹായിക്കാന്‍ ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണനും. സ്റ്റാര്‍ട്ട് അപ്പുകളിലും മറ്റുമായി നിക്ഷേപങ്ങള്‍ നടത്തുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ആന്‍ഡ്രീസെന്‍ ഹോറോവിറ്റ്‌സിലെ (a16z) പങ്കാളിയാണ് ഇദ്ദേഹം. കൂടാതെ ട്വിറ്ററിലും, സ്‌നാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് 4,400 കോടി ഡോളറിന്റെ ഇടപാട് പൂര്‍ത്തിയാക്കി ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ട്വിറ്ററില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പല മാറ്റങ്ങളും ഇതിനകം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 280 അക്ഷര പരിമിതി ഒഴിവാക്കുക, ദൈര്‍ഘ്യമേറിയ വീഡിയോകള്‍ അനുവദിക്കുക, അക്കൗണ്ട് വെരിഫിക്കേഷന്‍ നയത്തില്‍ മാറ്റം കൊണ്ടുവരിക തുടങ്ങിയവ അതില്‍ ചിലതാണ്.

അക്കാര്യം പുറത്തുപറയുന്നു: ട്വിറ്ററുമായി ബന്ധപ്പെട്ട് മറ്റ് ചില മഹത് വ്യക്തികള്‍ക്കൊപ്പം താല്‍കാലികമായി ഞാന്‍ ഇലോണ്‍ മസ്‌കിനെ സഹായിക്കുകയാണ്, ശ്രീറാം തന്റെ ട്വീറ്റില്‍ പറഞ്ഞു.

ഇത് വളരെ പ്രധാനപ്പെട്ട ഒരു കമ്പനിയാണെന്നും ലോകത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും ഇലോണ്‍ ആണ് അത് സാധ്യമാക്കുകയെന്ന് ഞാന്‍ (ഒപ്പം a16z) വിശ്വസിക്കുന്നു, ശ്രീറാം പറഞ്ഞു.

നോഷന്‍, കാമിയോ, കോഡ, സ്‌കേല്‍.എഐ, സ്‌പേസ് എക്‌സ്, ക്രെഡ്, ഖാത്തബുക്ക് ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുള്ള ശ്രീറാം 2017 മുതല്‍ 2019 വരെ ട്വിറ്ററിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് ടീമുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

രണ്ട് വര്‍ഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനമായി ഉയര്‍ത്തുന്നതില്‍ ശ്രീറാം പങ്കുവഹിച്ചിട്ടുണ്ട്. നിരവധി ഉല്‍പന്നങ്ങളും അദ്ദേഹത്തിന്റെ പങ്കാളിത്തത്തില്‍ ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഹോം ടൈംലൈന്‍, ഓണ്‍ബോര്‍ഡിങ്/ ന്യൂ യൂസര്‍ എക്‌സ്പീരിയന്‍സ്, സെര്‍ച്ച്, ഡിസ്‌കവറി തുടങ്ങിയ പ്രധാന ടീമുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

സ്‌നാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ പരസ്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നാപ്പിന്റെ ഡയറക്ട് റെസ്‌പോണ്‍സ് ആഡ്‌സ് ബിസിനസും, ഫേസ്ബുക്ക് ഓഡിയന്‍സ് നെറ്റ് വര്‍ക്കും അതില്‍ ചിലതാണ്.

കണ്‍സ്യൂമര്‍ ടെക്ക്, ക്രിപ്‌റ്റോ എന്നിവയിലും താല്‍പര്യമുള്ള ശ്രീറാം, ഇതേ വിഷയങ്ങളില്‍ തന്റെ ഭാര്യയ്‌ക്കൊപ്പം ഒരു പോഡ് കാസ്റ്റും അവതരിപ്പിക്കുന്നുണ്ട്.

Content Highlights: indian origin, sriram krishnan, elon musk, new changes in twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented