ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍


കാര്‍ബണ്‍ ബഹിർഗമനം  തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്.

Photo: Shinoy Mukundhan | Mathrubhumi

ലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് ഒരേ ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റില്‍ തന്നെ മൂന്ന് വിദഗ്ദ സംഘത്തെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനായി ചുമതലപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബുധനാഴ്ച മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയം ഈ തീരുമാനമെടുത്തത്. ഒരേ ചാര്‍ജര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുടെ അഭിപ്രായം ആരായുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച. ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാര്‍ സിങിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

വാണിജ്യ കൂട്ടായ്മകളായ എഫ്.ഐ.സി.സി.ഐ, സിഐഐ, അസോച്ചം എന്നിവയ്‌ക്കൊപ്പം വിവിധ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കാര്‍ബണ്‍ ബഹിർഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്. ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും.

യൂറോപ്യന്‍ യൂണിയനും സമാനമായ നീക്കം നടത്തുന്നുണ്ട്. ഐഫോണുകളില്‍ ഉപയോഗിക്കുന്ന ലൈറ്റ്‌നിങ് കേബിള്‍, ടൈപ്പ് സി കേബിള്‍, ടൈപ്പ് ബി കേബിള്‍ ഉള്‍പ്പടെ വിവിധ സ്റ്റാന്‍ഡേര്‍ഡുകളിലുള്ള ചാര്‍ജറുകളാണ് ഇന്ന് ഉപകരണങ്ങളില്‍ ഉപയോഗിച്ചുവരുന്നത്. എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.

Content Highlights: Indian govt planing to introduce universal charger for electronic devices

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented