Photo: Aisle
ഡേറ്റിംഗ് ആപ്പായ ഐലിന്റെ (Aisle) 76% ഓഹരി 91 കോടി രൂപയ്ക്ക് ഇന്‍ഫോ എഡ്ജ് ഏറ്റെടുത്തു. നൗക്രി, ജീവന്‍സാഥി, 99 ഏക്കേഴ്സ്, ശിക്ഷ തുടങ്ങിയ പ്രമുഖ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളുടെ ഉടമയായ ഇന്‍ഫോ എഡ്ജ് ഇന്ത്യയിലെ ഏറ്റവും വലിയ ടെക് പബ്ലിക് കമ്പനികളില്‍ ഒന്നാണ്.
ഇന്ത്യയിലെ ഹൈ-ഇന്റന്റ് ഡേറ്റിംഗ് വിപണിയില്‍ ഐലിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുമെന്ന് സ്ഥാപകനായ മലയാളി സംരംഭകന് ഏബല്‍ ജോസഫ് പറഞ്ഞു.
അവിവാഹിതരായ ഇന്ത്യക്കാര്‍ക്ക് സ്വതന്ത്രമായി കണ്ടുമുട്ടാനും ബന്ധപ്പെടാനുമുള്ള പ്ലാറ്റ്ഫോമുകളുടെ അഭാവം തിരിച്ചറിഞ്ഞാണ് ഏബല്‍ ജോസഫ് 2014-ല്‍ ഐല്‍ ആരംഭിച്ചത്. ഹൈ ഇന്റന്റ് ഡേറ്റിംഗിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഡേറ്റിംഗ് ആപ്പായ 'അരികെ' കമ്പനി പുറത്തിറക്കി.
അരികെ വന്‍ ഹിറ്റായതോടെ തമിഴില്‍ അന്പേ, തെലുങ്കില്‍ നീതോ എന്നിവയും ആരംഭിച്ചു. എല്ലാ ആപ്പുകളിലുമായി 7 ദശലക്ഷത്തിലധികം അംഗങ്ങളുള്ള, ഐലിന്റെ അംഗസംഖ്യ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 100 ശതമാനം വര്‍ധിച്ചു.
സൊമാറ്റോയിലെയും പോളിസി ബസാറിലെയും ആദ്യകാല നിക്ഷേപകരില്‍ ഒരാളായിരുന്ന ഇന്‍ഫോ, പുതു തലമുറ സ്റ്റാര്‍ട്ടപ്പുകളില്‍ അവരുടെ ബാലന്‍സ് ഷീറ്റില്‍ നിന്നും അവരുടെ പ്രാരംഭഘട്ട ഫണ്ടായ ഇന്‍ഫോ എഡ്ജ് വെഞ്ചേഴ്സില്‍ നിന്നും നിക്ഷേപം തുടരുന്നു. ഐലും ജീവന്സതിയും ഉപയോഗിച്ച്, മാച്ച് മേക്കിംഗ് സെഗ്മെന്റില്‍ അതിന്റെ സാനിധ്യം ശക്തിപ്പെടുത്താന്‍ ഇന്‍ഫോ എഡ്ജ് പരിശ്രമം തുടരും.
Content Highlights: Dating app Aisle, Arike App Download, Aisle Apps, Anbe App
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..